ല മോഡ്യൂളുകള്‍ ചേര്‍ത്ത് യോജിപ്പിച്ചതാണ് മോഡുലാര്‍ കിച്ചന്‍. അഴിച്ചെടുക്കാനും മാറ്റാനും വൃത്തിയാക്കാനും എളുപ്പം. ''കട്‌ലറി ട്രേ, പ്ലേറ്റ്, സ്പൂണ്‍ റാക്കുകള്‍, ബോട്ടില്‍ റാക്കുകള്‍ തുടങ്ങിയ അടുക്കള ഉപകരണങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന വലിയ മൊഡ്യൂളുകളുണ്ടാവും. അവ പുറമേ കാണാത്ത വിധം സെറ്റ് ചെയ്യും.

അടുക്കളയുടെ മൂലകള്‍ വരെ ഉപയോഗപ്പെടുത്താന്‍ മാജിക്ക് കോര്‍ണര്‍ പോലെയുള്ള സൗകര്യങ്ങളും ഇതിലുണ്ട്. മൂലയില്‍പോലും റാക്ക് ഉള്ളിലേക്ക് കയറ്റി വയ്ക്കാം. അങ്ങനെ ഡബിള്‍ സ്‌പെയ്‌സ് ലാഭിക്കാം. ആക്‌സസറികള്‍ക്ക് പത്തുവര്‍ഷം വരെ വാറന്റി മിക്ക കമ്പനികളും നല്‍കാറുമുണ്ട്.'' സ്ലീക്കിലെ മുഹമ്മദ് ഷനില്‍ പറയുന്നു.

വുഡന്‍ ഹാന്‍ഡില്‍ വരുന്ന ഡിസൈന്‍ പൊതുവേ  പ്രിയമുള്ളതാണ്. പി യു പെയിന്റ് ആണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ആക്‌സസറീസ് വെയ്ക്കാന്‍ നല്ല സൗകര്യമുണ്ട്. ചിമ്മിനിക്ക് സെന്‍സര്‍ സൗകര്യവുമുണ്ട്. മറൈന്‍ പ്ലൈവുഡ്ഡ് ആണ് ഇതിലെ മെറ്റീരിയല്‍.

മറ്റു ഡിസൈനില്‍ ഉള്ളത് പോലെ സ്ഥലമൊക്കെ റാക്കിനുള്ളില്‍ തന്നെയാകും. അടുപ്പിന്റെ അടുത്ത് തന്നെ താഴെയുള്ള റാക്ക് തുറന്നാല്‍ അവിടെ കറിപ്പൊടികളുള്‍പ്പെടെ വെയ്ക്കാന്‍ സൗകര്യമുണ്ട്. സിങ്ക് സ്റ്റീല്‍ ആണ്. 

1

ഫ്‌ളാറ്റുകള്‍ പോലെയുള്ള ഇത്തിരി സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക മോഡുലാര്‍ കിച്ചന്‍ തന്നെയാകും, കാരണം കുറഞ്ഞ സ്റ്റോറേജ് സ്‌പെയ്‌സ് തന്നെ.

''ഒരു ത്രികോണ രീതിയിലാണ് അടുക്കള വരിക. അടുപ്പ്, സിങ്ക്, സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.സിങ്കിന്റെ അടുത്ത് തൊട്ടു താഴെയുള്ള റാക്കുകളില്‍ അതിലേക്കാവശ്യമായ സോപ്പ് ഉള്‍പ്പെടെയുള്ളവ ഉണ്ടാവും. അടുപ്പിന്റെ താഴെ അടുപ്പിലേക്ക് സ്ഥിരമായി ആവശ്യമായ വെയ്ക്കാനുള്ള ഇടവും.

വലതു കൈെകാണ്ട് എടുക്കുന്നവ വലതു ഭാഗത്തു കാണും. ഇടതുകൈകൊണ്ട് എടുക്കുന്നവ ഇടതു ഭാഗത്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാവും. വളരെ എളുപ്പത്തില്‍ റാക്കുകള്‍ തുറക്കുകയും അടക്കുകയും ചെയ്യാം. എത്ര ഭാരമുള്ള വസ്തുക്കള്‍ ഡ്രോയറില്‍ വെച്ചാല്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല.

നമ്മുടെ മനസ്സില്‍ ഏതു രീതിയിലാണോ ഒരു അടുക്കള വേണ്ടത് അതെ രീതിയില്‍ സെറ്റ് ചെയ്‌തെടുക്കാനാകും.'' വേദാര്‍ക്ക് ഡിസൈന്‍സിലെ മാനേജിങ് ഡയറക്ടറായ വിഷ്ണു ദാമോദര്‍ പറയുന്നു.  ഗൃഹലക്ഷ്മി വാങ്ങിക്കാം 

Grihalekshmi
ഗൃഹലക്ഷ്മി വാങ്ങിക്കാം

വീടിനുള്ളിലേക്ക് കയറുമ്പോഴേ അതിഥികള്‍ക്കു നേരെ തുറന്നിരിക്കുന്ന അടുക്കളകളുണ്ട്. സ്വീകരണ മുറിയേക്കാള്‍ പ്രാധാന്യം  ''ഇപ്പോള്‍ അടുക്കളയില്‍ തന്നെയിരുന്നു വേണമെങ്കില്‍ ഭക്ഷണം കഴിക്കാനും പുസ്തകം വായിക്കാനും സൊറ പറയാനും കഴിയും.

ചില മോഡലുകളില്‍ റാക്കുകളുടെ മുകള്‍ വശം പുറത്തേയ്ക്ക് നീട്ടി വെച്ചാല്‍ നല്ലൊരു ടേബിള്‍ ടോപ്പ് ആയും ഉപയോഗിക്കാം. ചെറിയൊരു കുടുംബത്തിന് ആ സ്‌പെയ്‌സ് വളരെ ഉപയോഗപ്പെടും. '' ഡിസൈനറായ സുബിന്‍ അഭിപ്രായപ്പെടുന്നു. 

2

ആവശ്യ സമയത്ത് മാത്രമേ ഇപ്പോള്‍ അടുക്കളയിലെ ഉപകരണങ്ങള്‍ വീട്ടമ്മമാര്‍ പുറത്ത് നിരത്താറുള്ളൂ. അതിനൊക്കെയുള്ള സൗകര്യങ്ങള്‍ എല്ലാ കസ്റ്റമൈസ്ഡ് കിച്ചണുകളിലും ലഭ്യമാണ്. മിക്‌സി, ബില്‍റ്റ് ഇന്‍ അവ്ന്‍, കണ്‍സീല്‍ഡ് സ്റ്റീം അവ്ന്‍, വാമിങ് ഡ്രോയറുകള്‍, കോഫി മേക്കര്‍ എന്നിവ കൂടാതെ റഫ്രിജറേറ്റര്‍ വരെ കാബിനറ്റുകള്‍ക്കുള്ളില്‍ ഭദ്രമായിരിക്കുന്ന രീതിയുണ്ട്.

അടുക്കള മൂലകളുടെ സ്ഥലം പോലും ഒട്ടും കളയാതെ നല്‍കാന്‍ കഴിയുന്ന  മാജിക്ക് കോര്‍ണര്‍, കൊറോസെല്‍ യൂണിറ്റ് എന്നീ സ്റ്റോറേജ് സ്‌പെയിസുകളും ഈ മോഡല്‍ തരുന്നുണ്ട്. കൊളോണിയല്‍ അടുക്കള രീതിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതിന്റെ ഫിനിഷിങ്. കാറിനുപയോഗിക്കുന്ന പി യു പെയിന്റ് ആണ് കോട്ടിങ്ങായി നല്‍കിയിരിക്കുന്നത്.

കറുപ്പും ഗ്രേയും കലര്‍ന്ന ലൈറ്റിങ് ഭംഗിയാണ്. അധികം ആയാസമില്ലാതെ തുറക്കാനും അടയ്ക്കാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ റാക്കുകള്‍

അടുക്കളയുടെ നീളത്തിനും വീതിക്കും അനുസരിച്ചാണ് മോഡുലാര്‍ അടുക്കളകള്‍ സെറ്റ് ചെയ്തു ലഭിക്കുക. ''ആവശ്യക്കാരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചും മൊഡ്യൂളുകള്‍ കസ്റ്റമൈസ് ചെയ്തു കൊടുക്കാറുണ്ട്. അല്ലാതെ നമ്മുടേതായ ബേസിക് മോഡലുമുണ്ടാകും. സിനിമകളിലും ഫാഷന്‍ മാഗസിനുകളിലും ഒക്കെ വ്യത്യസ്തമായ ഡിസൈനുകള്‍ കണ്ട്, അതാവശ്യപ്പെട്ട് വരുന്നവരുണ്ട്.

ചിലര്‍ വിദേശ രാജ്യങ്ങളില്‍ ജീവിച്ചു നാട്ടില്‍ വന്ന് അവരുടെ രീതി അനുകരിക്കാന്‍ ഇഷ്ടമുള്ളവരാകും. അതിനു വേണ്ട പണം അവര്‍ വിഷയമാക്കാറുമില്ല.'' സുമോദ് പറഞ്ഞത് ശരിയാണെന്നു കസ്റ്റമൈസ്ഡ് അടുക്കളയുടെ വില കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാം, രണ്ടു ലക്ഷം രൂപയില്‍ തുടങ്ങി ഇരുപതു ലക്ഷത്തിനു മുകളിലാണ് ഇപ്പോള്‍ നമ്മള്‍ അടുക്കള മനോഹരമാക്കാന്‍ വേണ്ടി മാത്രം ചെലവിടുന്നത്.

മാര്‍ക്കറ്റിലെ ഏറ്റവും വില കൂടിയ സ്റ്റോണായ കോര്‍ട്‌സ് കൊണ്ടാണ് ഈ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡയമണ്ട് കഴിഞ്ഞാല്‍ രണ്ടാമത് വില കൂടുതല്‍ ഉള്ള ഈ കല്ല് ഇസ്രായേലില്‍ നിന്നാണ് വരുന്നത്. ടോപ്പില്‍ രണ്ടു പീസ് ഒട്ടിച്ചു വെച്ചാല്‍ പോലും ജോയിന്റ് അറിയില്ല. ഇതില്‍ കറിപ്പൊടികളുടെ കറകളും പറ്റിപ്പിടിക്കുകയില്ല. ഈ ഡിസൈന് ആറു ലക്ഷമാണ് വില. ഓരോ കമ്പനിക്കനുസരിച്ചു വിലയില്‍ വ്യത്യാസവും വരും.

ചിമ്മിനി സെന്‍സര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലൈറ്റ് ഷേഡുകളാണ് ആളുകള്‍ക്ക് പ്രിയം. എല്‍ ആകൃതിയുള്ള തരം ഡിസൈനാണിത്. കാബിനുള്ളില്‍ മികച്ച സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കട്‌ലറീസും ഉണ്ട്. മാത്രമല്ല, വശത്ത് ഷട്ടര്‍ കാബിനും കൊടുത്തിരിക്കുന്നു. മുകളിലെ വുഡന്‍ ഫിനിഷ് റാക്കുകള്‍ക്കടിയില്‍ ചെറിയ എല്‍ ഇ ഡി ബള്‍ബ് കൊടുത്തിരിക്കുന്നത് കൊണ്ട് ലൈറ്റിങ് ഭംഗിയുള്ളതാണ്. 

3

''മിക്കപ്പോഴും സ്ത്രീകള്‍ തന്നെയാണ് അവരുടെ ആവശ്യങ്ങള്‍ നമ്മളെ അറിയിക്കുക. അവര്‍ക്ക് കൃത്യമായറിയാമല്ലോ അടുക്കളയില്‍ എങ്ങനെ പെരുമാറണമെന്നും അത് എങ്ങനെയായിരിക്കണമെന്നും''. ഡിസൈനറായ മുഹമ്മദ് ഷനില്‍ അഭിപ്രായപ്പെടുന്നു. 

''മോഡുലാര്‍ കിച്ചണുകള്‍ സെറ്റ് ചെയ്യാന്‍ മൂന്നോ നാലോ ദിവസങ്ങള്‍ മതിയാകും. ഇതിനുപയോഗിക്കുന്ന സാധനങ്ങള്‍ മിക്കതും വിദേശങ്ങളില്‍ നിന്നും വരുന്നവയാണ്.'' വിഷ്ണു പറയുന്നു.

4

 അയലന്റ് മോഡലില്‍ വരുന്ന മോഡുലാര്‍ കിച്ചണ്‍ രീതിയാണ് ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഒട്ടും മെനക്കെടാന്‍ വയ്യാത്തവര്‍ക്ക് സൗകര്യമുള്ള രീതിയാണിത്. മോട്ടോറൈസ്ഡ് ആയതു കൊണ്ട് റാക്ക് തുറക്കുന്നതൊക്കെ വളരെ പതുക്കെയാവും. ഒന്ന് പ്രസ്സ് ചെയ്താല്‍ തുറക്കാന്‍ എളുപ്പം.

കറന്റിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചിമ്മിനി ഒരു പ്രത്യേക ആകൃതിയിലാണുള്ളത്, അത് ഓട്ടോമാറ്റിക്കും ആയിരിക്കും. ഹോബ് രീതിയിലുള്ള അടുപ്പായതിനാല്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്.അടുക്കളയുടെ ടോപ്പ് കൊറിയന്‍ ആയതു കൊണ്ട് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് ഈ ഡിസൈനില്‍ ചൂട് വെയ്‌ക്കേണ്ട സ്ഥലത്ത് സ്റ്റീല്‍ റോഡ് നീളത്തില്‍ പിടിപ്പിച്ചിരിക്കുന്നുണ്ട്.

സീസര്‍ സ്റ്റോണ്‍ എന്നാണു ടോപ്പിന്റെ പേര്. സീസര്‍ സ്റ്റോണില്‍ വെള്ളയും കറുപ്പും ഷേഡുകളിലുള്ള ഗ്രാനൈറ്റുകള്‍ ലഭ്യമാണ്. താഴെ കോര്‍ണര്‍ റാക്കുകളും ഉള്ളതിനാല്‍ സ്റ്റോറേജ് സ്‌പെയിസും ലാഭിക്കാം.

 2107 മെയ് ലക്കം  ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്