ബോളിവുഡിലെ ക്യൂട്ട് ഗേള്‍ ആലിയ ഭട്ടിനെ പോലെ ക്യൂട്ട് ആണ് ആലിയയുടെ വീടും. ആലിയ പുതിയതായി പണിത വീടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍  വരുന്ന വാര്‍ത്തകള്‍ അതേ വീടിന്റെ മുറികള്‍ പുതുക്കി രൂപകല്‍പ്പന ചെയ്തതിനെ പറ്റിയാണ്. ഓഫ് വൈറ്റ് നിറത്തിലുള്ള റൂമുകളുടെ ചുവരുകള്‍ യുവത്വവും ഒപ്പം ക്ലാസിക് ലുക്കും നല്‍കുന്നു.

പ്രശസ്ത ഇന്റീരിയര്‍ ഡിസൈനര്‍ രേഖ ഭരദ്വാജ് ആണ് റൂമുകളുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്.  റൂമിന്റെ മുക്കിലും മൂലയിലും പോലും ഡിസൈനിങ്ങ് ടച്ച് കാണാം. സിംപിള്‍ ആന്റ് പവര്‍ഫുള്‍ എന്ന് ഒറ്റവാക്കില്‍ രേഖയുടെ ഡിസൈനിങ്ങ് വൈഭവത്തെ വിശേഷിപ്പിക്കാവുന്നതാണ്. ആലിയയുടെ നോട്ടി, ലൗവ്ലി ക്യാരക്ടറിനും ലുക്കിനും എന്തുകൊണ്ടും ചേരുന്ന വിധത്തിലാണ്  റൂമുകളുടെ അലങ്കാരപ്പണികള്‍.

1

17

15

13

12

11

10

9

8

7

7

6

5

4

3

2