ന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് കച്ചവടതന്ത്രം നമ്മൾ ധാരാളം കേട്ടിട്ടുള്ളതാണ്. എന്നാൽ ഒരു ആമയെ വാങ്ങിയാൽ വീട് ഫ്രീ എന്ന് കേട്ടിട്ടുണ്ടോ. ഒരു വീട് വിൽക്കാൻ ഉടമസ്ഥർ നൽകിയ പരസ്യമാണ് ഇത്. സംഭവം ഇംഗ്ലണ്ടിലെ ബോക്സ് എന്ന് സ്ഥലത്താണ്. ആമയല്ലേ, വില കുറവാണെന്നൊന്നും കരുതേണ്ട. 94 വയസ്സുള്ള ഹെർക്കുലീസ് എന്ന ആമയുടെ വില എട്ട് കോടി (8.2 ലക്ഷം പൗണ്ട്) രൂപയാണ്.

'ദ ഓൾഡ് ഡയറി' എന്ന വീട്ടിലാണ് ഹെർക്കുലീസ് എന്ന ആമയുടെ താമസം. ലോകമഹായുദ്ധവും നാല് രാജാക്കന്മാരുടെ ഭരണകാലവും കണ്ട മുതുമുത്തശ്ശിയാണ് ഹെർക്കുലീസ്. 14 വർഷങ്ങൾക്കു മുൻപാണ് ഹെർക്കുലീസ് ഈ വീട്ടിൽ എത്തുന്നത്. ബോക്സ് ഗ്രാമത്തിന്റെ വളർച്ചയുടെ പല കാലഘട്ടങ്ങൾ കണ്ടുകഴിഞ്ഞ ഈ ആമ മുത്തശ്ശി ഗ്രാമത്തിലെ ഒരു ചെറിയ സെലിബ്രിറ്റി കൂടിയാണ്. വീടിന്റെ പ്രധാനസവിശേഷത ഹെർക്കുലീസ് തന്നെയാണ്.

മൂന്നു നിലകളിലായി 2600 ചതുരശ്രയടി വിസ്തീർണമാണ് വീടിനുള്ളത്. ഏറ്റവും താഴത്തെ നിലയിൽ ടൈൽ വിരിച്ച വിശാലമായ ഹാളും അടുക്കളയും ഒരുക്കിയിരിക്കുന്നു. ഒരു നിലവറയുമുണ്ട്. ഡൈനിങ് റൂം, സ്വീകരണമുറി, ഫയർ പ്ലേസ് എന്നിവയും ഉണ്ട് താഴത്തെ നിലയിൽ. മാത്രമല്ല ഒരു റിസപ്ഷൻ റൂമും. ഇവിടെ നിന്ന് വലിയ പൂന്തോട്ടോത്തിലേക്ക് കടക്കാം. രണ്ട് പൂന്തോട്ടങ്ങളാണ് ഈ വീടനുള്ളത്.

ആദ്യത്തെ നിലയിൽ വലിയ രണ്ട് ബെഡ്റൂമുകളും ഒരു ഫാമിലി റൂംമും ഉണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ വലിയ ബെഡ്റൂമും ലിവിങ് സ്പേസും ഒപ്പം സ്യൂട്ട് റൂമുൾപ്പെടുന്ന ഒരു ബാത്ത് റൂമും നൽകിയിരിക്കുന്നു.

വീട്ടിലെ പൂന്തോങ്ങളിലൊന്നിലാണ് ഹെർക്കുലീസിന്റെ വാസം. ഇവിടെയുള്ള അടുക്കളതോട്ടത്തിൽ നിന്നുള്ള കുക്കുമ്പറും തക്കാളിയുമൊക്കെയാണ് മുത്തശ്ശിയുടെ ഭക്ഷണം. ഏതായാലും ആമയ്ക്കൊപ്പം വീട് ഫ്രീ എന്ന് പരസ്യം ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

Content Highlights:You can buy this 94 year-old tortoise and you will get a house viral ad