സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്നതിനപ്പുറം മറ്റുള്ളവരെ കാണിക്കാനുള്ളതുകൂടിയാണ് മലയാളിക്ക് വീട്. കൃഷിഭൂമിയെ വീടുകൾ വിഴുങ്ങിക്കഴിഞ്ഞു. ചിലർക്കാവട്ടെ വീടുതന്നെയില്ല. കേരളത്തിലെ വീടുകളുടെ കണക്കും കാര്യവും...

  • 1961-ൽ 74 ശതമാനം വീടുകളും മണ്ണുകൊണ്ടുണ്ടാക്കിയത്. പനയോലകളോ പുല്ലോ മേഞ്ഞത്. 2001-ൽ 72 ശതമാനവും കോൺക്രീറ്റ് വീടുകൾ.
  • കേരളത്തിലെ വീടുകളിൽ ശരാശരി മൂന്നുകിടപ്പുമുറികൾ. ദേശീയ ശരാശരി രണ്ടുമുറികൾ. കേരളത്തിൽ 11 ശതമാനം വീടുകൾ ഒഴിച്ചിട്ടവ. ഇന്ത്യയിലാകെ ഒഴിച്ചിട്ട വീടുകൾ 3.55 ശതമാനം.
  • നിർമാണമേഖലയിൽ 1960-ൽ ഉള്ളതിന്റെ 16 ഇരട്ടി കൂലി 1994-ൽ. ഉയർന്ന കൂലി ലഭിക്കുന്ന സംസ്ഥാനം.
  • ഇന്ന് 60 ശതമാനവും അതിഥിതൊഴിലാളികൾ.
  • 97 ശതമാനം നിർമാണ സാമഗ്രികളുമെത്തുന്നത് മറ്റുസംസ്ഥാനങ്ങളിൽനിന്ന്.
  • ഗൃഹനിർമാണത്തിനായി ചെലവിടുന്ന തുകയുടെ 25 ശതമാനവും കേരളത്തിന് പുറത്തേക്ക്.
  • 264 ഗ്രാമപ്പഞ്ചായത്തിലും അഞ്ച് മുനിസിപ്പാലിറ്റിയിലും വീടില്ലാത്തവർ 100-നും 250-നും ഇടയ്ക്ക്. 191 ഗ്രാമപ്പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും നൂറിൽതാഴെയാണ് ഭവനരഹിതർ.
  • ലക്ഷംവീടുമുതൽ ഇ.എം.എസ്. ഭവനപദ്ധതിവരെ വീടില്ലാത്തവർക്ക് വീട്‌ നൽകാനായി ഒട്ടേറെ പദ്ധതികൾ. ഇപ്പോൾ ലൈഫ് പദ്ധതിയും. ഇതിൽ ഒന്നരലക്ഷത്തോളം വീടുകൾ നിർമിച്ചുകഴിഞ്ഞു.

Content Highlights: world housing day 2020