വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ 250 നിര്‍മിതികള്‍ 


ഏറ്റവും കൂടുതല്‍ നിര്‍മികളുമായി ചൈനയാണ് മത്സരത്തില്‍ മുന്നിലുള്ള രാജ്യം.

വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവൽ പുരസ്‌കാരത്തിനായി മത്സരിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള സ്‌കൂൾ കെട്ടിടം | Photo: worldbuildingsdirectory.com/

കെട്ടിടനിര്‍മാണമേഖലയില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിലൊന്നാണ് വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യു.എ.എഫ്.) പുരസ്‌കാരങ്ങള്‍. ഏകദേശം 50-ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മിതികളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. റെസിഡന്‍ഷ്യല്‍, കൊമേഷ്യല്‍, സിവിക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

ചൈനയില്‍ നിന്നുള്ള തടി കൊണ്ടുള്ള പാലം, നെതര്‍ലന്‍ഡിലെ ആര്‍ട്ട് സ്റ്റോറേജ് സംവിധാനം, തായ്‌ലന്‍ഡിലെ ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രം എന്നിവയടക്കം 250 നിര്‍മികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഏറ്റവും കൂടുതല്‍ നിര്‍മികളുമായി ചൈനയാണ് മത്സരത്തില്‍ മുന്നിലുള്ള രാജ്യം. ഇക്കുറി ഇന്ത്യ, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നുള്ള നിര്‍മിതികളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

ലോസ് ആഞ്ജിലിസിലെ സോഫി സ്റ്റേഡിയം, ലണ്ടനിലെ ഏറെ പ്രശസ്തമായ സംഗീത വേദിയായ കോകോ എന്നിവയെല്ലാം മത്സരരംഗത്തുണ്ട്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

Content Highlights: world architecture awards, held at Lisbon Portugal, myhome

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


04:34

ആടുതോമയാണ് വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമായത് - കാർത്തി

Aug 10, 2022

Most Commented