photo:pixabay
അരുമകളെ വളര്‍ത്തുന്നതില്‍ വീട്ടുടമകള്‍ പല നിബന്ധനകളും വയ്ക്കുന്നത് പതിവാണ്. നായപ്രേമികള്‍ക്കും പൂച്ചപ്രേമികള്‍ക്കും പലപ്പോഴും ഇത്തരം നിബന്ധനകളുടെ പേരില്‍ ഇഷ്ടപ്പെട്ട വീട് കിട്ടാതെ വന്ന നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങളുള്ളവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ തയ്യാറാകാത്ത ഒരു വിഭാഗം തന്നെയുണ്ട്. എന്നാല്‍ മീനിനെയോ പക്ഷികളെയോ വളര്‍ത്തുന്നതില്‍ പൊതുവേ അത്തരം നിബന്ധനകളൊന്നും വീട്ടുടമസ്ഥര്‍ വയ്ക്കുന്നതായി കേട്ടിട്ടില്ല.
എന്നാല്‍ അമേരിക്കയിസെ കാന്‍സാസ് സിറ്റിയിലാണ് വിചിത്രമെന്ന് തോന്നിക്കുന്ന ഒരുസംഭവം നടന്നിരിക്കുന്നത്. അക്വേറിയത്തിനുള്ളില്‍ വളര്‍ത്തുന്ന മീനിന്റെ പേരില്‍ വാടകക്കാരിയില്‍ നിന്നും അധിക തുക ഈടാക്കിയിരിക്കുകയാണ് ഈ വീട്ടുടമ.
നടന്ന സംഭവത്തെക്കുറിച്ച് വാടകക്കാരിയായ യുവതി തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. താന്‍ വീട്ടില്‍ വളര്‍ത്തുന്ന ഗോള്‍ഡ് ഫിഷിന്റെ പേരില്‍ വീട്ടുടമ അധിക വാടക ഈടാക്കിയതായാണ് നിക്കോളെന്ന എന്നു പേരുള്ള യുവതി പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റിനോടൊപ്പം മാസവാടകയുടെ ബില്ലിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. വാടകക്കാരിക്ക് ഒരു വളര്‍ത്തുമീനുള്ളതിനാല്‍ അതിനുള്ള അധിക ചാര്‍ജായി 200 ഡോളര്‍ (16000 രൂപ) ഒറ്റത്തവണ നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്.
കൂടെ വളര്‍ത്തുമൃഗത്തിന്റെ വാടക തുകയായി മാസവാടകയില്‍ 15 ഡോളര്‍ (1200 രൂപ) അധികമായി കൊടുക്കണമെന്നും ബില്ലിലുണ്ട്. ഈ അധിക തുക എല്ലാ മാസങ്ങളിലും ബാധകമാണ് താനും. അതോടൊപ്പം വളര്‍ത്തു മീനിനെ വളര്‍ത്താന്‍ അനുവാദമുണ്ടെന്നും എന്നാല്‍ അക്രമകാരികളായ മൃഗങ്ങളെ വളര്‍ത്താനാവില്ലെന്നും ബില്ലില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഒരു വളര്‍ത്തു മീനിന് ഇത്തരത്തില്‍ പണം ഈടാക്കുന്നത് അവിശ്വസനീയമാണെന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത് .ഉടമയുടെ വിചിത്രമായ നിബന്ധനകള്‍ വളരെ വേഗത്തിലാണ്
സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീടിനുള്ളില്‍ ചെറിയ ടാങ്കില്‍ വളര്‍ത്തുന്ന ഒരു മീനിന് അധികവാടക നല്‍കേണ്ടി വരുന്നത് തികച്ചും കഷ്ടം തന്നെയാണ് എന്ന തരത്തിലാണ് പലരും പ്രതികരിച്ചത്.
Content Highlights: rent, pet fish, landlord,gold fish, restrictions, home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..