ഭ്രമം വീട് വൃത്തിയാക്കലിനോട്; ജോലി രാജിവെച്ച് ലോകമെമ്പാടും സൗജന്യ സേവനം നല്‍കി യുവതി


ഏറ്റവും അത്യാവശ്യമുള്ള, കൂടുതല്‍ വൃത്തികേടായ, വൃത്തിയാക്കല്‍ ബുദ്ധിമുട്ടേറിയ വീടുകളാണ് അവര്‍ മിക്കപ്പോഴും തിരഞ്ഞെടുക്കാറ്.

ഔറി കാതറീന | Photo: instagram.com/aurikatariina

എത്ര വൃത്തിയാക്കിയാലും വീട് വീണ്ടും വീണ്ടും തൂത്തും പെറുക്കിയും നടക്കുന്ന ആളുകളെ നമ്മള്‍ മിക്കപ്പോഴും കണ്ടിട്ടുണ്ടാകും. എത്രവൃത്തിയാക്കിയാലും മതിയാകാത്തവര്‍. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളും വീട് വൃത്തിയാക്കല്‍ അല്‍പം ശ്രമകരമായ ജോലിയാണ്. പാത്രങ്ങള്‍ കഴുകിയും അടിച്ചുവാരിയുമെല്ലാം കഴിയുമ്പോഴേക്കും ആകെ മടുത്തുപോകുന്ന അവസ്ഥ. കൊച്ചുകുട്ടികള്‍ ഉള്ള വീട് കൂടിയാകുമ്പോള്‍ പണി ഇരട്ടിയാകും.

എന്നാല്‍, ഈ വീട് വൃത്തിയാക്കല്‍ ഹരമായി ഏറ്റെടുത്തിരിക്കുകയാണ് ഫിന്‍ലന്‍ഡ് സ്വദേശിയായ ഒരു യുവതി. ഇതിനായി സ്വന്തം ജോലി പോലും രാജി വെച്ച് സൗജന്യമായി വീട് വൃത്തിയാക്കി കൊടുക്കുകയാണ് അവര്‍.



വീട് വൃത്തിയാക്കല്‍ തന്റെ സ്വപ്‌നമെന്നാണ് ഔറി കാതറീന പറയുന്നത്. താന്‍ വൃത്തിയാക്കലിനെ അത്രയേറെ സ്‌നേഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ക്ലീനിങ് സ്ഥാപനത്തില്‍ സര്‍വീസ് മാനേജറായിരുന്ന ഔറി ജോലി രാജിവെച്ച് ലോകമെമ്പാടുമുള്ള വീടുകള്‍ സൗജന്യമായി വൃത്തിയാക്കി നല്‍കുകയാണ് ഇപ്പോള്‍.

ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ വീട് വൃത്തിയാക്കി നല്‍കുന്നതിനിടെയാണ് ഔറി വൃത്തിയാക്കലുമായി 'പ്രണയ'ത്തിലാകുന്നത്. ആ സമയത്ത് ഔറി വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍, പിന്നീട് സാമൂഹികമാധ്യമമായ ടിക് ടോക്കിലൂടെ തന്റെ വീഡിയോകള്‍ പങ്കുവച്ച് അവര്‍ വലിയ ശ്രദ്ധ നേടി. ഇന്ന് 80 ലക്ഷത്തിന് അടുത്ത് ആളുകളാണ് ടിക് ടോക്കില്‍ ഔറിയെ പിന്തുടരുന്നത്. ഈ വീഡിയോകളിലൂടെ ലഭിക്കുന്ന വരുമാനമാണ് ചെലവുകള്‍ക്കായി ഉപയോഗിക്കുന്നത്. ഇതിന് പുറമെ ധാരാളം ക്ലീനിങ് ബ്രാന്‍ഡുകളുടെ സ്‌പോണ്‍സര്‍ഷിപ്പും ഔറിക്ക് ലഭിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ളവര്‍ക്ക് സൗജന്യമായി വീട് വൃത്തിയാക്കി നല്‍കുകയാണ് തന്റെ സ്വപ്‌നമെന്ന് ഔറി പറഞ്ഞു. അമേരിക്കയിലും യു.കെ.യിലുമെല്ലാം വീട് വൃത്തിയാക്കാന്‍ അവര്‍ ഇതിനോടകം പറന്നുകഴിഞ്ഞു.

ഓണ്‍ലൈനായി തനിക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചാണ് അവര്‍ വൃത്തിയാക്കാനുള്ള വീടുകള്‍ തിരഞ്ഞെടുക്കുന്നത്. ഏറ്റവും അത്യാവശ്യമുള്ള, കൂടുതല്‍ വൃത്തികേടായ, വൃത്തിയാക്കല്‍ ബുദ്ധിമുട്ടേറിയ വീടുകളാണ് അവര്‍ മിക്കപ്പോഴും തിരഞ്ഞെടുക്കാറ്.

Content Highlights: woman quits job to clean homes, house clenaing for free, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented