ര്‍ഷങ്ങളായി താമസിക്കുന്ന  സ്വന്തം വീടിന്റെ മുക്കൂം മുക്കും മൂലയും പരിചയമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. എങ്കിലും അങ്ങനെയങ്ങ് അഹങ്കരിക്കേണ്ട എന്നാണ് ടിക് ടോക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ ഒരു യുവതിക്ക് പറയാനുള്ളത്. 

സ്വന്തം വീടിന്റെ അകത്ത് വിരിച്ചിരുന്ന കാര്‍പ്പറ്റിന് താഴെ ഒളിഞ്ഞിരിക്കുന്ന വിചിത്ര അറ യുവതി കണ്ടെത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആ നിമിഷം വരെ സ്വന്തം വീട്ടിനുള്ളില്‍ ഇങ്ങനെയൊരു അറയുള്ളതായി തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു എന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്. 

പുതിയ കാര്‍പ്പറ്റ് ഇടാനായി നിലത്തെ പഴയ കാര്‍പ്പറ്റ് മാറ്റുന്നതിനിടെയാണ് വിചിത്ര സംഭവങ്ങളുടെ തുടക്കം. കാര്‍പ്പറ്റ് മാറ്റുന്നതിന് വേണ്ടി പൊക്കിയപ്പോഴാണ് തറയില്‍ ഒരു ട്രാപ്‌ഡോറിന്റെ ഹാന്‍ഡില്‍ കണ്ടെത്തിയത്.  ഈ ഹാന്‍ഡില്‍ മുകളിലേക്ക് തുറന്നപ്പോള്‍ താഴേയ്ക്ക് നീളുന്ന ഗോവണി കണ്ടെന്നും യുവതി പറയുന്നു. എന്നാല്‍ ഇത്രയും കാലം താന്‍ ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ബേസ്‌മെന്റില്‍ നിന്ന് ആദ്യ വീഡിയോ എടുത്തതിനുശേഷം നിമിഷങ്ങള്‍ക്കകം അവിടെ നിന്നും മൂളല്‍ പോലെ  ഒരു ശബ്ദമുണ്ടായതായും ഇത് എന്നന്നേക്കുമായി അടച്ചു കളയാനാണ് തന്റെ പ്ലാനെന്നും യുവതി പറയുന്നുണ്ട്. 

'വീടിന്റെ തറയിലെ പരവതാനി മാറ്റുമ്പോള്‍ നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു വിചിത്ര അറ പ്രത്യക്ഷപ്പെട്ടാല്‍' എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. ഒരുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.  

'പല പ്രേത സിനിമകളും ആരംഭിക്കുന്നത് ഇങ്ങനെയാണ്' എന്നാണ് വീഡിയോ കണ്ട ചിലരുടെ കമന്റ്. ഇതെല്ലാം വൈറല്‍ വീഡിയോക്ക് വേണ്ടി പ്ലാന്‍ ചെയ്ത തട്ടിപ്പാണെന്ന് പറയുന്നവരുമുണ്ട്.  

Content Highlights: Woman discover a creepy basement underneath Rug in house