photo:വിൻ ഡീസലിന്റെ വീട്, വിൻ ഡീസൽ|AFP
ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് നടനാണ് വിന്‍ ഡീസല്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന സിനിമാസീരിസില്‍ നിന്ന് അദ്ദേഹം ലോകത്തെ ഏറ്റവും വിലയേറിയ താരമായി മാറി. കാലിഫോര്‍ണിയ ബെവര്‍ലി ഹില്‍സിലാണ് അദ്ദേഹത്തിന്റെ അത്യാഡംബര ബംഗ്ലാവ് നിലകൊള്ളുന്നത്.
42.8 കോടി രൂപയാണ് ഈ ആഡംബരഭവനത്തിന്റെ മതിപ്പുവില.ഭാര്യ പലോമ ജിമെനസിനും മൂന്നുമക്കള്‍ക്കുമൊപ്പമാണ് വിന്‍ ഡീസല്‍ ഈ വസതിയില്‍ കഴിയുന്നത്. 5,521 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഡംബരവസ്തുക്കള്‍ കൊണ്ടാണ് ഈ വീട് അലങ്കരിച്ചിരിക്കുന്നത്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനുള്ള ശ്രദ്ധ എല്ലാവര്‍ക്കുമറിയാവുന്നതാണ്. വര്‍ക്കൗട്ടിനായുള്ള എല്ലാത്തരത്തിലുള്ള സൗകര്യങ്ങളും വീടിനുള്ളിലും പുറത്തും ഒരേ പോലെയൊരുക്കിയിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, ടെന്നീസ് കോര്‍ട്ട്, ഹോട്ട് ടബ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുണ്ട്.വളരെ ശാന്തവും പച്ചപ്പ് നിറഞ്ഞതുമായ ഒരിടത്താണ് അദ്ദേഹം തന്റെ വീട് തിരഞ്ഞെടുത്തിരിക്കുന്നതെന്നും എടുത്തുപറയേണ്ട കാര്യമാണ്.
2000-ല്‍ 4.62 കോടി ചെലവിട്ട് ഹോളിവുഡ് ഹില്‍സില്‍ അദ്ദേഹം ഒരു വീട് സ്വന്തമാക്കിയിരുന്നു. രണ്ടു ബെഡ്‌റൂമുകളും മൂന്നും ബാത്ത്‌റൂകളുമാണ് ആ വീട്ടിലുളളത്. 1,517 ചതുരശ്ര അടി വിസ്തീര്‍ണമാണ് ആ വീടിനുള്ളത്. 4.77 ലക്ഷം രൂപയ്ക്ക് ഈ വീട് വാടകയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.
Content Highlights: Vin Diesel, luxury home,Fast and Furious ,myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..