ചിത്രോടക്കല്ല് ഉണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ വസ്തുവില്‍ നാഗത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ്. അപ്പോള്‍ നാഗമിരിക്കുന്ന ഭാഗത്തിന് അശുദ്ധി വരാത്ത രീതിയില്‍ അതിനെ വേണ്ടവിധത്തില്‍ നവീകരിക്കണം. ഒരിക്കലും പഴയഗൃഹം നവീകരിക്കുന്നതിന് ചിത്രോടക്കല്ല് തടസ്സമല്ല.

പക്ഷേ വീടിന്റെ കണക്കുകള്‍ക്ക് മാറ്റം വരുമ്പോള്‍ അതായത് കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്‍പ്പടെയുള്ളവ വേണ്ടി വരുമ്പോള്‍, കട്ടിളകളോ ജനലുകളോ മാറ്റിവെയ്ക്കുമ്പോള്‍ എല്ലാം വാസ്തു ആചാര്യനെ കണ്ട് നിര്‍ദേശം വാങ്ങണം.