കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാർ പണിത് നൽകിയ വീട്
കോട്ടയ്ക്കല്‍: സ്വന്തമായൊരു വീടെന്ന രണ്ടു നിര്‍ധന കുടുംബങ്ങളുടെ സ്വപ്നത്തിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ സ്നേഹസാക്ഷാത്കാരം. വര്‍ഷങ്ങളായി വാടകവീടുകളില്‍ ദുരിതജീവിതം നയിച്ചിരുന്ന പരേതനായ മദാരി അബുവിന്റെയും കോട്ടയ്ക്കല്‍ മങ്ങാട്ടില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കിഴക്കേപുരയ്ക്കല്‍ ശിവകുമാറിന്റെയും കുടുംബങ്ങള്‍ക്കാണ് വീട് നല്‍കിയത്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോ. പി.കെ. വാരിയരുടെ സ്മരണാര്‍ഥമായിരുന്നു ഈ സംരംഭം. നിര്‍മാണം പൂര്‍ത്തിയായി. ശമ്പളത്തില്‍നിന്ന് സ്വരൂപിച്ച തുകയാണ് ഉപയോഗിച്ചത്.
അര്‍ബുദബാധിതനായിരുന്ന മദാരി അബുവിന്റെയും ഭാര്യ സുബൈദയുടെയും ദുരിതജീവിതം മാധ്യമങ്ങള്‍ വഴിയാണ് പുറംലോകമറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ജനകീയകമ്മിറ്റി രൂപവത്കരിച്ച് വില്ലൂരില്‍ അഞ്ചുസെന്റ് സ്ഥലം വാങ്ങിനല്‍കി. എന്നാല്‍ വീടെന്ന സ്വപ്നം ബാക്കിവെച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ അബു മരണത്തിനു കീഴടങ്ങി. ഈ സ്ഥലത്താണ് വീട് നിര്‍മിച്ചത്.

ശിവകുമാര്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകരായ നാസര്‍ മാനു, ഫൈസല്‍ കോട്ടയ്ക്കല്‍ എന്നിവര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കോട്ടയ്ക്കല്‍ മദ്രസുംപടിയില് മൂന്നുസെന്റ് സ്ഥലം ഒരു വ്യക്തി സൗജന്യമായി നല്കി. ഈ സ്ഥലത്താണ് വിട് നിര്‍മിച്ചിട്ടുള്ളത്.
540 ചതുരശ്രയടിയില്‍ കിടപ്പുമുറി, ശൗചാലയം, ഹാള്‍, അടുക്കള എന്നിങ്ങനെയുള്ള സൗകര്യത്തോടെയാണ് വീട് നിര്‍മിച്ചിട്ടുള്ളത്. ഒമ്പതുലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയാണ് ചുറ്റുമതിലടക്കം ഒരു വീടിന്റെ നിര്‍മാണച്ചെലവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..