photo|Ben Perrone
വീടിനെക്കുറിച്ച് ഓരോത്തര്‍ക്കും ഓരോ സ്വപ്‌നമാണുള്ളത്. പക്ഷേ ഒരു പ്രായം കഴിഞ്ഞാല്‍ അതിനായി ഇറങ്ങിത്തിരിക്കുന്നവർ കുറവാണ്. എന്നാല്‍ 84-ാം വയസില്‍ തന്റെ സ്വപ്‌നഭവനം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ബെന്‍ പെറണ്‍.
അദ്ദേഹത്തിന്റെ വീട് സാധാരണ ഒരു വീടല്ല. ത്രികോണാകൃതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബഫല്ലോയിലാണ് ഈ സുന്ദരഭവനം സ്ഥിതി ചെയ്യുന്നത്. 2018-ലാണ് വീടിന്റെ പണി ബെന്‍ തുടങ്ങുന്നത്. കാലങ്ങളായി ഒരു വ്യത്യസ്തതയുള്ള വീട് നിര്‍മിക്കണമെന്ന മോഹം പെയിന്റർ കൂടിയായ ബെന്നിന്റെ ഉള്ളിലുണ്ടായിരുന്നെങ്കിലും അതു സാധ്യമായത് വളരെ വൈകിയാണ്.
വീടിന് ത്രികോണാകൃതി നല്‍കിയത് ഉറപ്പ് കൂടുതല്‍ കിട്ടുവാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നുണ്ട്. 2000 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒരു കിടപ്പുമുറിയും മൂന്നും ബാത്ത്‌റൂമുകളും ഇതിനുള്ളിലുണ്ട്. പുറമേ ത്രികോണാകൃതിയാണെങ്കിലും വീടിന്റെ ഉള്‍വശത്ത് വിശാലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ആര്‍ട്ടിസ്റ്റ് കൂടിയായ ബെന്‍ തന്റെ പെയിന്റിങ്ങുകളും വീടിനുള്ളില്‍ മനോഹരമായി അലങ്കരിച്ചുവെച്ചിട്ടുണ്ട്. ഇത്തരമൊരു ആകൃതിയില്‍ വീട് നിര്‍മിച്ചതിനാല്‍ പെയിന്റിങ്ങുകള്‍ സൂക്ഷിക്കാന്‍ വിശാലമായ ഇടം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. നിറയെ ജനാലകളാൽ സമ്പന്നവുമാണ് ഈ വീട്.
31 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയാണ് അദ്ദേഹം വീട് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ ആകൃതി ത്രികോണമായതിനാല്‍ ഏത് മൂലയില്‍ നിന്നും വീടിനകം വീക്ഷിച്ചാലും വളരെ വിശാലമായി അനുഭവപ്പെടും. വീടിനുള്ളിലെ ഫര്‍ണിച്ചറിനും ഈ പ്രത്യേകത അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്. ഡൈനിങ് ടേബിളിനും ത്രികോണാകൃതിയാണുള്ളത്. അത് മുറിയുടെ വലിയ ആകര്‍ഷണമാണ്.
സ്വപ്‌നഭവനം സ്വന്തമാക്കിയെങ്കിലും കൗതുകകരമായ മറ്റൊരു കാര്യവുമുണ്ട്, അദ്ദേഹം വീട് വില്‍ക്കാനായി പരസ്യം നല്‍കിയിരിക്കുകയാണ് ഇപ്പോൾ. വീടിന് ആറു കോടി 21 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ വീടിനുള്ളിലെ മറ്റു വസ്തുക്കൾക്കായി അധിക തുകയും നല്‍കേണ്ടതുണ്ട്.
വീട് വില്‍പ്പന നടന്നാല്‍ ഇത്രയും മനോഹരമായ സൃഷ്ടി ഉപേക്ഷിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജീവിതത്തിലെ അവസാനനാളുകളായതിനാല്‍ വൈകാതെ എല്ലാം തനിക്കുപേക്ഷിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യം ഉൾക്കൊള്ളുന്നതിനാലാണ് വീട് വിൽക്കാനുള്ള തീരുമാനം കൂടി കൈക്കൊണ്ടത്. വീട് വിൽക്കാനായാൽ ആ പണം കൊണ്ട് ഒരു കൊച്ചുവീട് നിർമിക്കണമെന്നാണ് കക്ഷിയുടെ ഇപ്പാേഴത്തെ ആഗ്രഹം.
Content Highlights: triangular house , home, Ben Perron,New York , myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..