.
ഒരു ശ്മശാനത്തെപ്പറ്റി എന്താണ് ആദ്യം മനസില്‍ വരുന്നത്. സങ്കടങ്ങളും വിടപറച്ചിലുകളും നിറഞ്ഞ ഒരിടം. പിന്നീടൊരിക്കലും അങ്ങോട്ട് പോകാനിടവരാതെയിരിക്കട്ടെയെന്ന് മനസില്‍ പറഞ്ഞായിരിക്കും ഓരോ തവണയും ശ്മശാനങ്ങളില്‍ നിന്നിറങ്ങിപ്പോയിട്ടുണ്ടാകുക.
ശവപ്പറമ്പിന്റെ നിരാശമൂടിയ മുഖമില്ലൊത്തൊരു ശ്മശാനമുണ്ടെങ്കിലോ? ഗുജറാത്തിലെ ദിസയെന്ന സ്ഥലത്താണ് ഇത്തരത്തിലൊരു ശ്മശാനമുള്ളത്. പ്രകൃതിരമണീയതയും അത്യാഡംബരസൗകര്യങ്ങളും ഒത്തുചേര്‍ന്നയിടം. 12,000 ചതുരശ്രയടിയിലാണ് ഏഴുകോടിയോളം രൂപ മുടക്കി ഇത്തരത്തിലൊരു സ്ഥലം തയ്യാറാക്കിയിരിക്കുന്നത്.
പ്രിയപ്പെട്ടവര്‍ക്ക് യാത്രമൊഴി ചൊല്ലാന്‍ മാത്രമല്ല, ജീവിതത്തിലെ മനോഹരമായ പല നിമിഷങ്ങളും ചിലവഴിക്കാൻ ഇവിടേയ്ക്ക് ആളുകളെത്തുന്നുണ്ട്. പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകള്‍ക്കും പിറന്നാള്‍ ആഘോഷങ്ങള്‍ക്കുമെല്ലാം ഈ സ്ഥലം തിരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. ശ്മശാനത്തിന്റെ എണ്‍പത് ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.
എന്നിട്ടും ഇവിടേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ബനാസ് നദിയുടെ തീരത്താണ് റിസോര്‍ട്ടുകള്‍ക്ക് സമാനമായ മനോഹരമായൊരുക്കിയ പ്രവേശന കവാടവുമായി ഈ ശ്മശാനം നിലകൊള്ളുന്നത്. ശ്മശാനത്തിന് പുറമേ പ്രാര്‍ത്ഥനാമുറി, പൂന്തോട്ടം, ലൈബ്രറി, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ശൗചാലയങ്ങള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ഗ്രാമത്തിന്റെ മനോഹാരിതയെ ഓര്‍മ്മപ്പെടുത്തുന്ന മനോഹരമായ പെയിന്റുകളും ഇവിടം മനോഹരമാക്കുന്നുണ്ട്. ശ്മശാനത്തിനായ ഒരു പ്രധാന ഭാഗവും ആഘോഷങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കായുള്ള ഒരു ഭാഗവുമായാണ് ഈ സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. പണി പൂര്‍ണമായും പൂര്‍ത്തിയാകാത്ത ഈ ശ്മശാനത്തെക്കിലേയ്ക്ക് ദൂരദേശങ്ങളില്‍ നിന്നു വരെ ആളുകളെത്തുന്നുണ്ട്.
അത്ര വേഗമാണ് ഇതിന്റെ പ്രസിദ്ധി വ്യാപിച്ചത്. ശവസംസ്‌കാരച്ചടങ്ങിനായി ഒരു രൂപയാണ് ഇവിടെ ഈടാക്കുന്നതെന്നും ശ്രദ്ധേയമാണ്. സ്ഥലങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതനുസരിച്ചാണ് അതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുന്നതെന്ന് ഈ ശ്മശാനം നമ്മളെയോര്‍മ്മിപ്പിക്കുന്നു.
Content Highlights: cremation ground,Gujarat,pre-wedding shoot, picnic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..