വൈറലായ വീട് | Photo: instagram.com|h0rdur|
ചുറ്റും പരന്നു കിടക്കുന്ന നീലക്കടല്‍. അതിന്റെ മധ്യഭാഗത്തായി ഒരു കൊച്ചുദ്വീപ്. അവിടെ ഒരേയൊരു വീട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന ഒരു ചിത്രമാണിത്. ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപിലെ വെള്ളനിറത്തിലുള്ള വീട് നിമിഷങ്ങള്‍ക്കകമാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. ഇപ്പോഴിതാ ഈ വീടിനു പുറകിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ലോകത്തിലെ ഏകാന്തമായ വീടെന്നും അന്തര്‍മുഖിയായ മനുഷ്യന്റെ വീട് എന്നുമൊക്കെ പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. ഐസ്‌ലന്‍ഡിലെ തെക്കുഭാഗത്തുള്ള ഒറ്റപ്പെട്ട ദ്വീപായ എല്ലിഡേയില്‍ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരുകാലത്ത് അഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശമാണ് ഇതെന്നും 1930ല്‍ കുടുംബങ്ങളെല്ലാം അവിടെ നിന്നു മാറിത്താമസിച്ചതോടെ ദ്വീപില്‍ ആളനക്കമില്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടിന്റെ ഉടമസ്ഥതയെച്ചൊല്ലിയും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഐസ്‌ലന്‍ഡിലെ പ്രശസ്ത ഗായകനായ ജോര്‍ക്കിന്റെ വീടാണ് എന്നതായിരുന്നു അവയിലൊന്ന്. മറ്റൊന്ന് സോംബികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കോടീശ്വരന്‍ നിര്‍മിച്ചതാണ് എന്നതായിരുന്നു. എന്തായാലും ഒടുവില്‍ സത്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
യഥാര്‍ഥത്തില്‍ എല്ലിഡേ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വീട് എല്ലിഡേ ഹണ്ടിങ് അസോസിയേഷന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. 1950ല്‍ പണികഴിപ്പിച്ച വീട് അസോസിയേഷനിലെ അംഗങ്ങളുടെ ഹണ്ടിങ് ക്യാബിനായാണ് ഉപയോഗിച്ചിരുന്നത്. വൈദ്യുതിയോ, വെള്ളമോ ലഭ്യമല്ലാത്ത വീട്ടില്‍ സ്ഥിരതാമസവും ഇല്ലായിരുന്നു.
Content Highlights: The Story Behind The "World's Loneliest House"


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..