ഷാരൂഖ് ഖാൻ|photo: twitter.com/iamsrk
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ പട്ടികപ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഷാരൂഖ് ഖാന്. ഹോളിവുഡ് സ്റ്റാര്‍ ടോം ക്രൂസിനെ കടത്തിവെട്ടിയാണ് ഷാരൂഖ് മൂന്നാമതെത്തിയത്. 6261 കോടിയാണ് ഷാരൂഖിന്റെ ആസ്തി.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ സമ്പത്തിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ സമ്പത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതെന്താണ് എന്നറിയാന്‍ ആരാധകരും ആകാംക്ഷകരാണ്. അങ്ങനെയാണ് 2019-ല്‍ അദ്ദേഹം റേഡിയോ മിര്‍ച്ചിയില്‍ നടത്തിയ അഭിമുഖം വീണ്ടും വൈറലായിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആഢംബരഭവനമായ മന്നത്താണ് ഇവിടെ ചര്‍ച്ചാവിഷയം. തന്റെ മുംബൈയിലെ വീടായ മന്നത്താണ് താന്‍ ഏറ്റവുമധികം വിലകൊടുത്ത വാങ്ങിയ വസ്തുവെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
താന്‍ ഡല്‍ഹിക്കാരനാണ്. ഡല്ഹിക്കാരുടെയുള്ളില് ബംഗ്ലാവില്‍ ജീവിക്കുകയെന്നൊരു സങ്കല്പമുണ്ട്. മുംബൈയില്‍ ഉള്ളവര്‍ക്കാകട്ടെ അപ്പാര്‍ട്ട്മെന്റില്‍ ജീവിക്കണമെന്നാണ്. ഡല്‍ഹിയിലുള്ളവര്‍ അത്ര സമ്പന്നരൊന്നുമല്ലെങ്കിലും ഒരു ചെറിയ ബംഗ്ലാവ് സ്വന്തമായുള്ളവരായിരിക്കും. ഞാന്‍ മുംബൈയിലെത്തുമ്പോള്‍ വിവാഹിതനായിരുന്നു. ഭാര്യ ഗൗരിയോടൊപ്പം ചെറിയൊരു അപ്പാര്‍ട്ട്മെന്റിലാണ് ഞാന്‍ താമസം ആരംഭിച്ചത്. നിങ്ങള്‍ തീരെ ചെറിയൊരു വീട്ടിലാണ് താമസിക്കുന്നതെന്ന് ഗൗരിയുടെ അമ്മ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് മന്നത്ത് കണ്ടപ്പോള്‍ ഡല്‍ഹിക്കാരുടെ മനസിലെ ആ ബംഗ്ലാവ് പോലെ തോന്നിയത്. അങ്ങനെയാണ് മന്നത്ത് വാങ്ങുന്നത്. അതാണ് ഞാന്‍ വാങ്ങിയ ഏറ്റവും ചെലവേറിയ വസ്തു- ഷാരൂഖ് അന്ന് പറഞ്ഞു.
ഷാരൂഖ് ഖാന് എല്ലാ വര്‍ഷവും തന്റെ പിറന്നാള്‍ ദിനത്തിലും ഈദിലും ആരാധകരുമായി മന്നത്തില്‍ കൂടിക്കാഴ്ച നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന്റെ ഭാര്യയും ഇന്റീരിയല്‍ ഡെക്കോറേറ്ററുമായ ഗൗരി ഖാന് മന്നത്തിന്റെ കവാടത്തിലുള്ള നെയിംപ്ലേറ്റിന് പുതിയ ഡിസൈന്‍ നല്‍കിയത്.
നിങ്ങളുടെ വീടിന്റെ പ്രധാനവാതിലാണ് വീട്ടിലേയ്ക്കുള്ള പ്രവേശനകേന്ദ്രം. അതിനാല്‍ നെയിംപ്ലേറ്റും പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നതാകണം. ഗ്ലാസ് ക്രിസ്റ്റലുകളുപയോഗിച്ചാണ് നെയിംപ്ലേറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ഗൗരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതിനൊപ്പം നില്ക്കുന്ന ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു.
Content Highlights: Mannat ,Shah Rukh Khan, World's 3rd Richest Actor,Tom Cruise,gouri khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..