പഭോക്താക്കളുടെ ഫെന്‍സിംഗ് ആവശ്യങ്ങള്‍ക്ക് സമ്പൂര്‍ണ പ്രതിവിധി എന്ന നിലയില്‍ ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ വയേഴ്‌സ് കേരളത്തില്‍ 'ഡി-ഫെന്‍സ് ഫെന്‍സിംഗ് സൊല്യൂഷന്‍സ്' കേരളത്തില്‍ ലോഞ്ച് ചെയ്തു. 

ജി.ഐ വയര്‍, ജി.ഐ വയറുല്‍പന്നങ്ങളായ മുള്ള് വേലി, ചെയിന്‍ ലിങ്ക് ഫെന്‍സ്, വെല്‍ഡഡ് മെഷ് എന്നിവയുടെ ഉല്‍പാദന വിതരണ രംഗത്ത് മുന്നിട്ട് നില്‍ക്കുന്ന ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ വയേഴ്‌സ്, ഫെന്‍സിംഗ് സൊലുഷന്‍ രംഗത്തെ പോരായ്മകള്‍ ദൂരീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് അംഗീകൃത വിതരണക്കാരായ മോഡേണ്‍ ഡിട്രോപൊളിസ് ലിമിറ്റഡിന്റെ സഹകരണത്തോടെ ഡി-ഫെസ് ഫെന്‍സിംഗ് സൊലുഷന്‍ അവതരിപ്പിക്കുന്നത്.

നെടുമ്പാശ്ശേരി ഫ്ലോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടാറ്റാ റ്റീല്‍ ഗ്ലോബല്‍ വയേഴ്‌സ് ചീഫ് ഓഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അനുരാഗ് പാണ്ഡ ഡി-ഫെന്‍സ് ഫെന്‍സിംഗ് സൊല്യൂഷന്‍ അവതരിപ്പിച്ചു. 

ചടങ്ങില്‍ മോഡേണ്‍ ഡിട്രോപൊളിസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.വി. അന്‍വര്‍, ടാറ്റാ സ്റ്റീല്‍ എസ്.എഫ് എസ്.ഹെഡ് സഞ്ജയ് കുമാര്‍ മിശ്ര, റിജ്യണല്‍ സെയില്‍സ് മാനേജര്‍ പി.എന്‍ ശ്രീകാന്ത്, ഡീലര്‍മാര്‍, ഫെന്‍സിംഗ് കോണ്‍ ട്രാക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഉപഭോക്താവിന്റെ സമ്പൂര്‍ണ സംതൃപ്തി ഉറപ്പുവരുത്തി മുന്നോട്ട് പോകുന്ന ഡി-ഫെന്‍സ് ഫെന്‍സിങ് സൊല്യൂഷന്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നായി മാറുമെന്ന് ശ്രീ അനുരാഗ് പാണ്ഡെ അറിയിച്ചു.