ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി. പാലക്കാട് ജില്ലയിലെ അംബേദ്കര്‍ കോളനിയില്‍ വസിക്കുന്ന വീരന്‍, കാളിയമ്മ ദമ്പതികള്‍ക്കാണ് വീട് പണിതു നല്‍കിയത്. 

ജാതീയ വിവേചനം കാരണം വീട് നിഷേധിക്കപ്പെട്ട ഈ ദമ്പതികള്‍ക്ക്  സ്വന്തം കയ്യില്‍ നിന്നു പൈസ ചെലവഴിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മിച്ചത്. രണ്ടുമുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീട്. താക്കോല്‍ദാന ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. കോളനിയില്‍ അര്‍ഹരായ മറ്റൊരു കുടുംബത്തിനു കൂടി ഒരു വീട് കൂടി നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

ഒന്നരവര്‍ഷം മുമ്പ് ജാതി-രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ ഏറെ പ്രതിഷേധമുണ്ടായ സ്ഥലമാണ് അംബേദ്കര്‍ കോളനി. അന്ന് കോളനിയില്‍ എത്തിയപ്പോഴാണ് ഒരു കുടുംബത്തിന് വീട് വച്ചു നല്‍കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് കോളനിയില്‍ സാമ്പത്തിക പരാധീനതകള്‍ ഏറെയുള്ള കുടുംബത്തെ തെരഞ്ഞെടുക്കുകയായിരുന്നു. 

Content Highlights: suresh gopi build home for poor family