കിരണിന്റെ അമ്മ ഷീജ സൗരോർജ അടുക്കളയിൽ പാചകത്തിൽ
ബാലുശ്ശേരി: ബി.ടെക്കിന് പഠിക്കുമ്പോൾ കിരൺ തേജസ് അമ്മയ്ക്ക് കൊടുത്ത വാക്കാണ് സമ്പൂർണ സൗരോർജ അടുക്കളയെന്നത്. വീട്ടിൽ ഗ്യാസ് കണക്ഷൻ എടുക്കാതെ അച്ഛൻ ചന്ദ്രനും അമ്മ ഷീജയും അവന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി കാത്തിരുന്നു. സൂര്യകിരണത്തിന്റെ ഊർജദായശേഷി അടുക്കളയിലെത്തിച്ച് കിരൺ സ്വന്തം പേരിനെയും അന്വർഥമാക്കി.
കാസർകോട് എൽ.ബി.എസ്. എൻജിനിയറിങ് കോളേജിൽ ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിന് പഠിക്കവേ പത്രത്തിൽ വായിച്ച ഒരു ലേഖനത്തിൽനിന്നാണ് സൗരോർജ അടുക്കളയിലേക്കുള്ള യാത്രയുടെ തുടക്കം. നേപ്പാളിൽ പാചകവാതക ഉപയോഗം കുറയ്ക്കുന്നതിനായി തദ്ദേശീയർ നടത്തിയ ചില ബദൽരീതികളെക്കുറിച്ചായിരുന്നു ആ ലേഖനം. അന്ന് മനസ്സിലുദിച്ച ആശയമാണ് സൗരോർജ അടുക്കളയെന്നത്.
.jpg?$p=584cf95&&q=0.8)
കാശുകൊടുത്ത് ഏതെങ്കിലും കമ്പനിയുടെ സോളാർസംവിധാനം വീട്ടിൽ സ്ഥാപിക്കുകയല്ല കിരൺചെയ്തത്. പകരം സ്വയം രൂപകല്പനചെയ്ത സോളാർ പ്ലാന്റ് സ്ഥാപിച്ച് വീട്ടിൽ സൗരോർജ അടുക്കള ഒരുക്കുകയായിരുന്നു. 75,000 രൂപയോളമാണ് ഇതിന് ചെലവായത്. മോണോ ക്രിസ്റ്റലൈൻ പാനൽ ഉപയോഗിച്ച് രണ്ട് കിലോവാട്ട് ശേഷിയുള്ള പ്ലാന്റാണ് വീട്ടിൽ സ്ഥാപിച്ചത്. ഇൻഡക്ഷൻ കുക്കർ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഓവൻ, കെറ്റിൽ, കോഫിമേക്കർ തുടങ്ങി അടുക്കളയിൽ ഉപയോഗിക്കുന്ന 2000 വാട്സിൽ കുറവുള്ള എല്ലാ ഉപകരണങ്ങളും ഇതുപയോഗിച്ച് പ്രവർത്തിപ്പിക്കാം. കൂടാതെ ഒരു എച്ച്.പി. ശേഷിയുള്ള മോട്ടോറും പ്രവർത്തിപ്പിക്കുന്നുണ്ട്.
സോളാർ എനർജി സംരംഭമായ കോഴിക്കോട് നാസ് എനർജി സൊല്യൂഷൻസിലാണ് കിരൺ ജോലിചെയ്യുന്നത്.
ചുരുങ്ങിയ ചെലവിൽ കൂടുതൽവീടുകളിൽ സൗരോർജ അടുക്കള വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കിരൺ. ഫോൺ: 7994246762.
Content Highlights: son setup a solar kitchen for mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..