വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യശേഖരണം നിരീക്ഷിക്കാൻ ക്യൂആർ കോഡ്


എം.കെ. സുരേഷ്‌

വാര്‍ഡ് പ്രതിനിധിമുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് എപ്പോള്‍വേണമെങ്കിലും ഇതുപരിശോധിക്കാം.

പ്രതീകാത്മക ചിത്രം | വര: വിജേഷ് വിശ്വം

തിരുവനന്തപുരം: ഖരമാലിന്യസംസ്‌കരണത്തില്‍ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കേരളത്തിലെ എല്ലാവീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യൂ.ആര്‍. കോഡ് നല്‍കും. ഹരിതകേരള കര്‍മസേനാംഗങ്ങള്‍ ഓരോ വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂ.ആര്‍. കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധിമുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് എപ്പോള്‍വേണമെങ്കിലും ഇതുപരിശോധിക്കാം.

മാലിന്യസംസ്‌കരണനടപടികള്‍ ഡിജിറ്റലാക്കാന്‍ ശുചിത്വമിഷന്റെയും ഹരിതകേരളമിഷന്റെയും സഹായത്തോടെ തീവ്രയജ്ഞത്തിലേക്ക് കടക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ്. ക്യു.ആര്‍. കോഡ് ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്‌കരണസംവിധാനങ്ങള്‍ ആസൂത്രണംചെയ്യാനും പോരായ്മ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരനും പറഞ്ഞു.കത്തിച്ചാല്‍ പിഴ

പണമീടാക്കി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം ശേഖരിക്കാനെത്തുന്ന ഹരിതകര്‍മസേനാംഗങ്ങളോട് സഹകരിക്കാത്ത ഒരുവിഭാഗമുണ്ട്. ഇവര്‍ പൊതുസ്ഥലങ്ങളിലോ സ്ഥാപനങ്ങളുടെ പരിസരങ്ങളിലോ വീട്ടുവളപ്പിലോ പ്ലാസ്റ്റിക് കത്തിക്കുകയാണ് പതിവ്. ഇത്തരക്കാര്‍ക്കെതിരേ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ക്യു.ആര്‍. കോഡ് സ്ഥാപിക്കുന്നതിനെ എതിര്‍ത്താല്‍ ബോധവത്കരണം നടത്തും.

ആദ്യഘട്ടം 376 തദ്ദേശസ്ഥാപനങ്ങളില്‍

കൊച്ചിയും കണ്ണൂരും ഒഴികെയുള്ള നാലു കോര്‍പ്പറേഷനുകള്‍, 59 നഗരസഭകള്‍, 313 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.

ഓഗസ്റ്റുവരെ അഞ്ചുലക്ഷത്തിലേറെ വീടുകളില്‍ ക്യു.ആര്‍. കോഡ് പതിപ്പിച്ചു. മാലിന്യം സംബന്ധിച്ച വിവരങ്ങള്‍, കര്‍മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പും ഉപ ആപ്ലിക്കേഷനുകളും നിലവിലുണ്ട്.

സേനാംഗങ്ങള്‍ക്ക് പതിനായിരംരൂപ ഉറപ്പാക്കും

ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് കുറഞ്ഞത് 10,000 രൂപ വേതനം ഉറപ്പാക്കും. വീടുകളില്‍നിന്നും മറ്റും ഈടാക്കുന്ന തുകകൊണ്ട് 10,000 തികയാത്ത സ്ഥലങ്ങളില്‍ ബാക്കിതുക തദ്ദേശസ്വയംഭരണസ്ഥാപനം വഹിക്കും.

Content Highlights: solid waste collection, qr code for houses and institutio, myhome, veed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented