photo:instagram.com/shraddhakapoor/
സിനിമകളുടെ തിരക്ക് ഒഴിഞ്ഞാൽ ശ്രദ്ധ കപൂർ ഏറ്റവും കൂടുതൽ സമയം ചെലവഴിയ്ക്കാൻ ആഗ്രഹിക്കുന്നത് തന്റെ വീട്ടിലാണ്. വീടിന്റെ ചിത്രങ്ങളും അവർ പതിവായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. വീടിന്റെ സുഖലോലുപതയിൽ കംഫർട്ടായിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണവർ.
കിടക്കയിൽ വിശ്രമിക്കുന്നതും വീട്ടിലിരുന്ന് ചായ കുടിയ്ക്കുന്നതുമായ ചിത്രങ്ങളൊക്കെ അവർ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്.
വെള്ളയ നിറമാണ് ശ്രദ്ധയുടെ വീടിനാകെ നൽകിയിരിക്കുന്നത്. ലിവിങ് റൂമിൽ നിന്നുള്ള ചിത്രങ്ങൾ അവർ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.
ബഹുനില കെട്ടിടങ്ങളിലെ മിക്ക അപ്പാർട്ടുമെന്റുകളെയും പോലെതന്നെ ശ്രദ്ധയുടെ മുംബൈയിലെ വീട്ടിലും സുരക്ഷയ്ക്കായി ഗ്രിൽ ചെയ്ത പാനലുള്ള ഒരു ബാൽക്കണി കാണാം. ബാൽക്കണിയിൽ ചെടികൾ ഭംഗിയായി ക്രമീകരിച്ചിട്ടുമുണ്ട്. കൂടെ വിവിധ അലങ്കാരങ്ങളും ഇവിടെ കാണാം. ഇത് വീടിനൊരു ബോഹോ സ്റ്റൈൽ നൽകുന്നുണ്ട്.
വർണ്ണാഭമായ പെയിന്റിംഗുകൾ ചുവരുകളെ അലങ്കരിക്കുന്നു. സ്വീകരണമുറിയിലെ മിനിമലായ ഇന്റീറിയറും മനം കവരുന്നവയാണ്. ടിവി സെറ്റിന് താഴെയായി കപൂർ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളും സ്ഥാപിച്ചതായി കാണാം. മറ്റ് സെലിബ്രിറ്റി ഹോമുകളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായി അലങ്കരിച്ച വീട് കൂടിയാണിത്.
തുറസ്സായ ടെറസിന്റെ ചിത്രങ്ങളും ശ്രദ്ധ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. നടൻ ശക്തി കപൂറിന്റെയും ഭാര്യ ശിവാംഗിയുടെ മകളാണ് ശ്രദ്ധ.
രൺബീർ കപൂറിനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ.
Content Highlights: Shraddha Kapoor,sakthi kapoor, home,balcony with plants.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..