25 പേര്‍ക്ക് ഈ 'ആല'യില്‍ താമസിക്കാം: മനു ജോസ്


ഇരുപത്തിയഞ്ചോളം പേര്‍ക്കെങ്കിലും ആലയില്‍ താമസിക്കാനുള്ള സൗകര്യമുണ്ടാകുമെന്നു പറയുന്നു മനു .

പ്രളയക്കെടുതിയില്‍ പെട്ടുഴലുകയാണ് കേരളം. ഓരോ ദിവസം കൂടുംതോറും നാടും വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തപ്പെടുന്നത് പതിനായിരക്കണക്കിന് ജനങ്ങളാണ്. പലരും രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയാതെയും എത്തപ്പെടേണ്ട സ്ഥലത്തെക്കുറിച്ചു ധാരണയില്ലാതെയുമൊക്കെ പരിഭ്രാന്തിയിലാണ്ടിരിക്കുകയാണ്. വീടിനു ചുറ്റും വെള്ളക്കെട്ടുകള്‍ നിറയുമ്പോള്‍ ഇനിയെന്തു ചെയ്യണം എന്നറിയാതെ സഹായം അഭ്യര്‍ഥിച്ച് ഫെയ്സ്ബുക്കിലും മറ്റും വീഡിയോ പങ്കുവെക്കുന്നവരുമുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷതേടി അഭയം പ്രാപിക്കാന്‍ വീടുകള്‍ ഒരുക്കുന്ന സന്മനസ്സുള്ളവരും ഏറെയാണ്. നടനും തിയ്യേറ്റര്‍ കലാകാരനുമായ മനു ജോസ് പങ്കുവെച്ച കുറിപ്പും ദുരിതം നേരിടുന്നവര്‍ക്കൊരു ആശ്വാസമാണ്.

മുളന്തുരുത്തിയിലെ തങ്ങളുടെ തിയ്യേറ്റര്‍ 'ആല'യില്‍ താമസ സൗകര്യം ഉറപ്പാക്കുകയാണ് മനു ജോസ്. ഇരുപത്തിയഞ്ചോളം പേര്‍ക്കെങ്കിലും ആലയില്‍ താമസിക്കാനുള്ള സൗകര്യമുണ്ടാകുമെന്നു പറയുന്നു മനു . മൂന്നു ബാത്‌റൂമുകളുള്ള സ്ഥലത്ത് കിടക്കാന്‍ വേണ്ട സൗകര്യങ്ങള്‍ വേണ്ടിവന്നാല്‍ ഒരുക്കാമെന്നും ഭക്ഷണ സൗകര്യങ്ങള്‍ ഒത്തുപിടിച്ചു കണ്ടെത്താമെന്നും കുറിപ്പില്‍ പറയുന്നു. വൈറ്റിലയില്‍ നിന്ന് 15കിലോ മീറ്ററും ചോറ്റാനിക്കരയില്‍ നിന്ന് നാലു കിലോമീറ്ററും അകലെയാണ് മുളന്തുരുത്തി. ആവശ്യക്കാരുണ്ടെങ്കില്‍ അറിയിക്കണമെന്നും ഈ വിവരം പങ്കുവെക്കണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മനു ജോസിന്റെ കുറിപ്പ്

സുഹൃത്തുക്കളെ,
മുളന്തുരുത്തിയിലെ ഞങ്ങളുടെ തീയേറ്റര്‍ 'ആല' യില്‍ 25 പേര്‍ക്കെങ്കിലും താമസിക്കാന്‍ സ്ഥലമുണ്ട്. 3 ബാത്‌റൂമുകളും ഉണ്ട്. കിടക്കാന്‍ വേണ്ട സൗകര്യങ്ങള്‍ വേണ്ടി വന്നാല്‍ ഒരുക്കാം. ഭക്ഷണം, നമുക്കൊത്തുപിടിക്കാം... വൈറ്റിലയില്‍ നിന്നും 15 കി .മീ.,കാക്കനാടുനിന്നും 17 കി .മീ. ചോറ്റാനിക്കരയില്‍ നിന്നും 4 കി.മീ. മാത്രം ദൂരെയാണ് മുളന്തുരുത്തി. ആവശ്യക്കാരുണ്ടെങ്കില്‍ അറിയിക്കണേ...Pls share...
9447194411.
മനു ജോസ്

Content Highlights: shelter in mulanthuruthy for flood affected people

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented