ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് ലിസ്റ്റുകളില്‍ ഒന്നാമതാണ്. ഇപ്പോഴിതാ പുതിയൊരു ഷാരൂഖ് ചിത്രമാണ് വൈറല്‍. മറ്റൊന്നുമല്ല പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കവര്‍ ചെയ്ത താരത്തിന്റെ വീടിന്റെ ചിത്രമാണ് ആളുകളില്‍ കൗതുകം ജനിപ്പിക്കുന്നത്.

മുംബൈയിലെ മന്നത്ത് എന്ന വീടിന്റെ ബാല്‍ക്കണികളും വിന്‍ഡോകളുമെല്ലാമാണ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കവര്‍ ചെയ്തിരിക്കുന്നത്. വരാന്‍ പോകുന്ന മഴക്കാലത്തിന്റെ ഭാഗമായാണ് ഈ മുന്‍കരുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ഷവും ഇത് ചെയ്യാറുണ്ടെന്നുമാണ് വാര്‍ത്ത. 

മുംബൈയിലെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ് മന്നത്ത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരു നോക്കുകാണാമെന്ന പ്രതീക്ഷയിലാണ് പലരും ഇവിടെയെത്തുക. ധാരാളം ആളുകള്‍ ഇതിനുമുന്നിലെത്തി സെല്‍ഫികളെടുത്തു പോകാറുണ്ട്.

Content highlights: Shah Rukh Khan's Mumbai Home Mannat Covered With Plastic Sheets, photos viral