ബിടൗണിലെ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനര്‍മാരിലൊരാളാണ് നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍. ഇന്റീരിയര്‍ ഡിസൈനിങ് ഹരമാക്കിയ ഗൗരി ഖാന് കൈനിറയെ അവസരങ്ങളാണ്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍ എന്നു തുടങ്ങി നിരവധി താരങ്ങളുടെ വീട് ഡിസൈന്‍ ചെയ്തിട്ടുള്ള താരത്തിന് പക്ഷേ സ്വന്തം ഭര്‍ത്താവിന്റെ ഓഫീസ് മുറി ഡിസൈന്‍ ചെയ്യാന്‍ മാത്രം സമയമില്ലേ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. 

എല്ലാത്തിനും കാരണമായത് ഗൗരി താന്‍ അടുത്തിടെ പങ്കുവച്ച ഒരു ഡിസൈനിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ്. ഗൗരിയുടെ ഡിസൈനിനേക്കാള്‍ പലരുടെയും കണ്ണില്‍ പതിഞ്ഞത് ചിത്രത്തിനു താഴെ ഷാരൂഖ് ചെയ്ത കമന്റാണ്. 

എന്നാണ് തന്റെ ഓഫീസ് ഗൗരി ഡിസൈന്‍ ചെയ്യുന്നതെന്നാണ് ഷാരൂഖ് ചോദിച്ചത്. ഇതിനു രസകരമായൊരു മറുപടിയും ഗൗരി നല്‍കി. തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം എന്നായിരുന്നു ഗൗരിയുടെ മറുപടി. 

shahrukh

ഇന്റീരിയര്‍ കിടിലനാക്കാന്‍ ഗൗരി ഖാന്‍ ചെയ്യുന്ന ട്രിക് ഇതാണ്

ചിത്രത്തിനു കിട്ടിയ ലൈക്കുകള്‍ക്കൊപ്പം തന്നെ ഇരുവരുടെയും കമന്റുകളും ഹിറ്റാവുകയാണ്.

ഇന്റീരിയര്‍ ഡിസൈനിങ് തന്റെ പാഷനാണെന്ന് ഗൗരി നേരത്തെ പറഞ്ഞിട്ടുണ്ട്. ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് താന്‍ ഡിസൈന്‍ ചെയ്യാറുള്ളതെന്നും തന്റെ ഇഷ്ടങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കാറില്ലെന്നും ഗൗരി പറഞ്ഞിട്ടുണ്ട്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Shah Rukh Khan requests Gauri Khan to design his office