സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും പുത്രി സാറ അലി ഖാന്‍ ബോളിവുഡ് കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. വെറും രണ്ടു ചിത്രങ്ങള്‍ക്കുള്ളില്‍ തന്നെ സാറ പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ സിനിമാത്തിരക്കുകളുടെ ഭാഗമെന്നോണം പുതിയ വീട്ടിലേക്കും താമസം മാറിയിരിക്കുകയാണ് സാറ.
അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന സാറ പുതിയ പ്രൊജക്ടുകളുടെ ഭാഗമായാണ് വീടുമാറിയതെന്നാണ് അഭ്യൂഹങ്ങള്‍. ഒരാഴ്ച്ച മുമ്പ് കാറിനുള്ളില്‍ സാധനങ്ങള്‍ പാക് ചെയ്തതിനു സമീപത്തു നില്‍ക്കുന്ന സാറയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
തൊട്ടുപിന്നാലെ പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അപ്പാര്‍ട്‌മെന്റിലിരിക്കുന്ന ചിത്രവും പങ്കുവച്ചു. വീട്ടിലേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിനു സമീപത്തിരിക്കുന്ന ചിത്രമായിരുന്നു അത്.
ഇതാദ്യമായല്ല സാറ കുടുംബത്തില്‍ നിന്നും വിട്ടു താമസിക്കുന്നത്. നേരത്തെ യുഎസില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സാറയുടെ താമസം. സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സാറയുടെ ചുവടുമാറ്റം എന്നും പറയപ്പെടുന്നു.
Content Highlights: sara ali khan new house celebrity home