സാമന്ത | Photo: Instagram
സിനിമാതാരങ്ങളും സെലിബ്രിറ്റികളും അത്യാഡംബര ഭവനങ്ങള്‍ സ്വന്തമാക്കുന്നത് സ്ഥിരം കഥയാണ്. അവരുടെ തിരഞ്ഞെടുപ്പുകളും വീടുകളുടേയും അപ്പാര്‍ട്ടുമെന്റുകളുടേയും മോടിയും ഡിസൈനുകളും ആരേയും മോഹിപ്പിക്കുന്നതാണ്.
ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടതാരം സാമന്ത റൂത്ത് പ്രഭുവാണ് മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രിയങ്കരിയായ സാമന്ത ഇപ്പോള്‍ ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വെച്ചുമുന്നേറുകയാണ്.
ഫാമിലി മാന്‍ വെബ് സീരിസിലെ അതുഗ്രന്‍ പ്രകടനം അവരെ ഹിന്ദിയിലും കൂടുതല്‍ ജനപ്രിയയാക്കി. മുംബൈയില്‍ തിരക്കിനിടയില്‍ തനിക്കായി ഒരു സ്വപ്‌നഭവനം ആണ് സാമന്ത സ്വന്തമാക്കിയത്. കടലിന് അഭിമുഖമായാണ് സാമന്തയുടെ ഡിസൈനര്‍ അപ്പാര്‍മെന്റ് സ്ഥിതി ചെയ്യുന്നത്. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മനോഹരമായ അപ്പാര്‍ട്ട്‌മെന്റിന് വില 15 കോടി രൂപയാണ്.
മുംബൈയില്‍ ആഡംബരഫ്‌ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങാന്‍ സെലിബ്രിട്ടികളുടെ തിരക്കാണ്. ഈയടുത്താണ് രശ്മിക മന്ദാന മുംബൈയുടെ ഹൃദയഭാഗത്ത് ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയത്. ആയുഷ്മാന്‍ ഖുറാന, ഹൃത്വിക് റോഷന്‍, രാജ്കുമാര്‍ റാവു, ജോണ്‍ എബ്രഹാം, ഷാഹിദ് കപൂര്‍, വിരുഷ്‌ക, വിക്കി കൗശല്‍, കരണ്‍ ജോഹര്‍, ദീപ്വീര്‍ തുടങ്ങിയ താരങ്ങളെല്ലാം മുംബൈയില്‍ ആഢംബരഭവനമുള്ളവരാണ്.
മുംബൈയില്‍ ഏറ്റവും കൊതിപ്പിക്കുന്ന നഗര കാഴ്ചകളുള്ള അപ്പാര്‍ട്ട്മെന്റുകളാണ് ഇവര്‍ക്കെല്ലാമുള്ളത്. ഇവരുടെയെല്ലാം വീടുകളെല്ലാം ആഡംബര റിസോര്‍ട്ടുകളെ ഓര്‍മ്മിപ്പിക്കും വിധം ഡിസൈന്‍ ചെയ്തതാണ്.
Content Highlights: Samantha Ruth Prabhu , Sea-Facing Apartment , Mumbai, home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..