സാമന്ത മുൻഭർത്താവ് നാഗചൈത്യനയ്ക്കൊപ്പം | Photo: instagram/ samantha
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് സാമന്ത. താരപുത്രനും നടനുമായ നാഗചൈതന്യയുമായുള്ള വിവാഹവും വേര്‍പിരിയലുമെല്ലാം സാമന്തയുടെ ജീവിതത്തെ സംഭവബഹുലമാക്കി. 2017-ല്‍ വിവാഹിതരായ ഇരുവരും നാലു വര്‍ഷം നീണ്ടുനിന്ന ബന്ധത്തിന് ശേഷം 2021-ലാണ് വിവാഹമോചിതരായത്.
ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ചു താമസിച്ചിരുന്ന വീട് സാമന്ത സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വൻ തുക മുടക്കിയാണ് നടി വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നടനും നിര്‍മാതാവുമായ മുരളി മനോഹര്‍ ഈ വാര്‍ത്ത ശരിവെച്ച് രംഗത്തെത്തുകയും ചെയ്തു.
ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇരുവരും വേറെ വീടുകളിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ സാമന്ത അതില്‍ സംതൃപ്ത അല്ലായിരുന്നെന്നും അതുകൊണ്ടാണ് വലിയ വില കൊടുത്ത് വീട് തിരികെ വാങ്ങിയതെന്നും മുരളി മനോഹര്‍ വീഡിയോയില്‍ പറയുന്നു. പലരും പ്രചരിപ്പിക്കുന്നതു പോലെ ജീവനാംശമായി സ്വന്തമാക്കിയെടുത്തതല്ല ആ വീട്. അവര്‍ വലിയൊരു തുക നല്കി വാങ്ങിയതാണ്. വീട്ടിലിപ്പോള്‍ അമ്മയും സാമന്തയും മാത്രമാണ് ഉള്ളത്. മുരളി മനോഹര്‍ വ്യക്തമാക്കുന്നു.
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ഖുശിയാണ് സാമന്തയുടെ പുതിയ സിനിമ. 2022 ഡിസംബര്‍ 23-ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവ നിര്‍വാണയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..