ന്തരിച്ച ബോളിവുഡ് നടൻ‍ റിഷി കപൂറിന്റെ പാകിസ്താനിലെ പെഷാവാറിലുള്ള പൈതൃക ഭവനം തകർച്ചയുടെ വക്കിൽ. കെട്ടിടം ഇടിച്ചുപൊളിച്ച് വാണിജ്യ സമുച്ചയം നിർമിക്കാനുള്ള തീരുമാനത്തിലാണ് പുതിയ ഉടമ എന്നാണ് റിപ്പോർട്ടുകൾ. 

2018ൽ റിഷി കപൂറിന്റെ അഭ്യർഥനപ്രകാരം പാകിസ്താൻ സർക്കാർ കപൂർ ഹവേലിയെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. ഭവനം പ്രേതാലയത്തിനു സമാനമായി മാറിയെന്ന് സമീപവാസികളും അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ ന​ഗരത്തിലെ സ്വർണവ്യാപാരിയായ ഹാജി മുഹമ്മദ് ഇസ്രാറിന്റെ ഉടമസ്ഥതയിലാണ് ​ഹവേലിയുള്ളത്. 

ഹവേലിയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഹവേലി വാങ്ങാനും മ്യൂസിയമാക്കി മാറ്റാനുമായിരുന്നു സർക്കാരിന്റെ പദ്ധതി. വിലയുമായി ബന്ധപ്പെട്ട് ഉടമയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് ഇതിനു തടസ്സമായത്. എന്നാൽ കെട്ടിടം പൊളിച്ച് കോടികളുടെ വാണിജ്യ സമുച്ചയം പണിയാനാണ് ഉടമയുടെ പദ്ധതി. നേരത്തെ രണ്ടുമൂന്നു തവണ കെട്ടിടം പൊളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അപ്പോഴെല്ലാം ഖൈബർ പക്തുൻഖ്വാ ഹെറിറ്റേജ് ഡിപ്പാർട്മെന്റിന്റെ പരാതി മൂലം നിർത്തലാക്കുകയായിരുന്നു. 

വേണ്ട നടപടികൾ ഉടൻ എടുത്തില്ലെങ്കിൽ കെട്ടിടം നശിച്ചുവീഴുമെന്ന ആശങ്കയിലാണ് പരിസരവാസികൾ. ബോളിവുഡ് അതികായനായ പ്രൃഥ്വിരാജ് കപൂറിന്റെ അച്ഛൻ ഭഷേസ്വർനാഥ് കപൂറാണ് കപൂർ ഹ​വേലി നിർമിച്ചിരിക്കുന്നത്. 

പെഷാവാറിൽ നിന്നുള്ള കപൂർ കുടുംബം ഇന്ത്യാ-പാക് വിഭജനത്തോടെയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. 

Content Highlights: Rishi Kapoor ancestral home in Pakistan faces demolition threat