പ്രമുഖ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷി അന്തരിച്ചു


ബാലകൃഷ്ണ ദോഷി

അഹമ്മദാബാദ്: പ്രമുഖ ഇന്ത്യന്‍ വാസ്തുശില്‍പിയും പ്രിറ്റ്‌സ്‌കര്‍ പ്രൈസ് ജേതാവുമായ ബാലകൃഷ്ണ ദോഷി (95) അന്തരിച്ചു.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബാലകൃഷ്ണ വിതല്‍ദാസ് ദോഷി എന്ന ബി.വി. ദോഷി 2022 മേയില്‍ റോയല്‍ ഗോള്‍ഡ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയിരുന്നു. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പ്രൈസും റോയല്‍ ഗോള്‍ഡ് മെഡലും സ്വന്തമാക്കിയ അപൂര്‍വം വ്യക്തിത്വങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 2018-ലാണ് ബാലകൃഷ്ണ ദോഷി പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം നേടുന്നത്. ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നല്‍കുന്ന പുരസ്‌കാരമാണ് റോയല്‍ ഗോള്‍ഡ് പുരസ്‌കാരം.

അഹമ്മദാബാദിലെ ഏറെ പ്രശസ്തമായ പല നിര്‍മിതികളുടെയും സൃഷ്ടാവ് കൂടിയാണ് ബാലകൃഷ്ണ ദോഷി. ചണ്ഡീഗഡ് നഗരം മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആസ്ഥാനങ്ങള്‍ വരെ ബാലകൃഷ്ണ ദോഷിയുടെ വൈദഗ്ധ്യം തൊട്ടറിഞ്ഞ നിര്‍മതികളാണ്.

1927-ല്‍ ഓഗസ്റ്റ് 26-ന് സാധാരണ ഗുജറാത്തി കുടുംബത്തില്‍ പുണെയിലായിരുന്നു ദോഷിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മുംബൈയില്‍ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ വിദ്യാര്‍ഥിയായി. മികച്ച മാര്‍ക്കോടുകൂടി ബി.ആര്‍ക്ക് ബിരുദം നേടിയ ഡോ. ദോഷിക്ക് സ്‌കോളര്‍ഷിപ്പോടുകൂടി ലണ്ടനില്‍ ഉപരിപഠനം നടത്താന്‍ അവസരം ലഭിച്ചു. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര പഠനത്തിന് ശേഷം അദ്ദേഹം പ്രമുഖ വാസ്തുശില്‍പ്പിയായ ലേ കോര്‍ബൂഷറുടെ സീനിയര്‍ ഡിസൈനറായി പാരീസില്‍ 1951 മുതല്‍ 1954 വരെ ജോലി ചെയ്തു. അതിനുശേഷം നാലുവര്‍ഷം ഇന്ത്യയിലെ ലേ കോര്‍ബൂഷറുടെ പ്രോജക്ടുകളുടെ സൂപ്പര്‍വൈസറായി ജോലി ചെയ്തു.

അസാമാന്യനായ ഒരു വാസ്തുശില്‍പി എന്നാണ് കോര്‍ബൂഷര്‍ ഡോ. ദോഷിയെ വിശേഷിപ്പിച്ചിട്ടുള്ളത്. 1957-ല്‍ വാസ്തുശില്‍പ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് ആദ്ദേഹം രൂപംകൊടുത്തു. പദ്മശ്രീ, പദ്മഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Also Read

ഏറ്റവും കുറച്ചുമാത്രം പാഴ്‌വസ്തുക്കൾ ഉണ്ടാവുന്ന ...

ഭാര്യ: കമല ബാലകൃഷ്ണ ദോഷി. മഹാകവി അക്കത്തത്തിന്റെ മകനും പ്രസിദ്ധ ഫൈന്‍ ആര്‍ട്‌സ് അക്കാദമീഷ്യനും ഗവേഷകുമായ പ്രൊഫ. വാസുദേവന്‍ അക്കത്തത്തിന്റെ ഭാര്യ മനീഷ ദോഷി ബാലകൃഷ്ണ ദോഷിയുടെ മൂന്നാമത്തെ മകളാണ്. മറ്റുമക്കള്‍: തേജല്‍ ദോഷി, രാധിക ദോഷി കഥ്പാലിയ,

Content Highlights: renowned architect balkrishna doshi passes away at 95, Pritzker Architecture Prize,myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented