ഷൂട്ടിങ്ങിനിടെ ഹോട്ടലില്‍ താമസിക്കുന്നത് മടുപ്പ്; അഞ്ചു നഗരങ്ങളിലുള്ള രശ്മികയുടെ അഞ്ചു വീടുകള്‍


രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ rashmika mandanna

ളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മിക മന്ദാന. സൂപ്പര്‍ താരങ്ങളുടെയൊപ്പം അഭിനയിച്ച്, താരമൂല്യമുള്ള നടിയായുള്ള അവരുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. തെന്നിന്ത്യന്‍ സിനിമകും കടന്ന് രശ്മിക ബോളിവുഡിലും അരങ്ങേറി. എന്നാല്‍ ഈ തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയിലും വീട്ടിലേയ്ക്ക് വരാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് അവര്‍. സിനിമയുടെ ചിത്രീകരണത്തിനായി പ്രത്യേകം റൂം എടുക്കുന്നതും ഹോട്ടലില്‍ താമസിക്കുന്നതും പൊതുവേ ഇഷ്ടമല്ലാത്ത കാര്യമാണ്.

അങ്ങനെയാണെങ്കില്‍ ഷൂട്ടിങ് തിരക്കുകളില്‍ എവിടെ താമസിക്കുമെന്നല്ലേ? ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ചു നഗരങ്ങളിലും രശ്മികയ്ക്ക് വീടുണ്ട്. ഇടയ്ക്ക് വിശ്രമിക്കാനും വീടിന്റെ സുരക്ഷിതത്വത്തില്‍ ഉറങ്ങാനുമാണ് അവര്‍ ജോലി സ്ഥലങ്ങളില്‍ വീടു വാങ്ങിയത്. താമസിക്കാനുള്ള സൗകര്യം മാത്രമല്ല, വീടെന്ന സങ്കല്‍പത്തെ എല്ലാ തരത്തിലും പൂര്‍ത്തിയാക്കുന്ന ഇടങ്ങളാണ് അവര്‍ തിരഞ്ഞെടുത്തതും.ഗോവ, കൂര്‍ഗ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വീടുകള്‍ക്ക് പുറമേ മുംബൈയിലും താരം വീട് പണിതിട്ടുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ പൊതുവേ അവര്‍ക്ക് ഹോട്ടലില്‍ താമസിക്കേണ്ടി വരാറില്ല. ഈ വീടുകളെല്ലാം അത്യാധുനിക സൗകര്യങ്ങളും ആഢംബരവും ഒത്തുചേര്‍ന്നതാണ്. മനോഹരമായ ഈ വീടുകളില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

നടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കര്‍ണാടകയിലെ കൂര്‍ഗിലെ വീട്ടിലാണ് താമസിക്കുന്നത്. ചുറ്റിലും പച്ചപ്പ് നിറഞ്ഞ മനോഹരമായ ബംഗ്ലാവാണ് കൂര്‍ഗിലുള്ളത്. മാതാപിതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണ് അവിടെ വീട് വാങ്ങിയത്. ചുറ്റും മരങ്ങളും ചെടികളും നിറഞ്ഞ ഈ വീടിന്റെ ചിത്രങ്ങളും രശ്മികയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. സമൃദ്ധമായ പച്ചപ്പിനു നടുവില്‍ വെളുത്ത നിറത്തിലുള്ള എക്സ്റ്റീരിയറിനോട് കൂടിയ വീട് പ്രത്യേക തരം ഭംഗിയാണ് സൃഷ്ടിക്കുന്നത്.

നഗരത്തിന്റെ ബഹളങ്ങളില്‍ നിന്ന് ഉള്ളിലേയ്ക്കൊതുങ്ങി, ശാന്തസുന്ദരമായ സ്ഥലങ്ങളിലാണ് രശ്മികയുടെ ഓരോ വില്ലയും സ്ഥിതി ചെയ്യുന്നത്. നീല ടൈലുകളുള്ള പൂളും അതിനുചുറ്റുമുള്ള സമൃദ്ധമായ പച്ചപ്പും ചില വില്ലകളുടെ മാറ്റ് കൂട്ടുന്നു. പുതുമയുടെയും പഴമയുടെയും കൃത്യവും മനോഹരവുമായ ഇഴചേരലാണ് ഈ വില്ലകളുടെ പ്രത്യേകത.

അകത്ത് കയറുമ്പോള്‍ തന്നെ പ്രസന്നമായ നിറങ്ങളാല്‍ തീര്‍ത്തിരിക്കുന്ന ഭംഗിയുള്ള നടപ്പാത കാണാം. വീടിന്റെ ഓരോ മുറിയിലേക്കും നയിക്കുന്ന ഈ പാതയുടെ കലാഭംഗി അപാരമാണ്. കുറച്ചു മുന്നോട്ടു പോകുമ്പോള്‍, ചാരുതയാര്‍ന്ന ലിവിങ് റൂമായി. ലളിതമായി പണികഴിപ്പിച്ച ലിവിങ് റൂമിന്റെ ഓരത്ത് വെച്ചിരിക്കുന്ന ചെടികള്‍ പോലും നയനാനന്ദകരമാണ്.

മുറിയ്ക്ക് പുറത്തെ ബാല്‍ക്കണി തികച്ചും 'റിലാക്സിങ് വ്യൂ'വാണ് നല്‍കുന്നത്. പാതി തുറന്ന ബാല്‍ക്കണിയില്‍ നിന്നാല്‍ നഗര ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളെല്ലാം മായ്ച്ചുകളയുന്ന കുളിര്‍മയുള്ള കാഴ്ചകളുമാണുള്ളത്.

ഈ വില്ലകളിലെ കോംപാക്ട് കിച്ചണ്‍, മിനിമലിസത്തിന്റെ മികച്ച ഉദാഹരണമാണ്. പച്ചയും നീലയും ചായങ്ങള്‍ മിതമായ അളവില്‍ പൂശിയ അടുക്കളയുടെ ലളിതമായ ഡിസൈനിങും, ഘടനയും നമ്മെ പിടിച്ചുനിര്‍ത്തുന്നവയാണ്.

Content Highlights: rashmika mandanna, rashmika mandanna home setting, lush greenery amid city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented