ബോളിവുഡിന്റെ പ്രണയജോഡികളുടെ വിവാഹ മാമാങ്കം ആഘോഷിക്കുന്ന തിരക്കിലാണ് ആരാധകര്‍. ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചാണ് നടന്‍ രണ്‍വീര്‍ സിങ് ദീപിക പദുക്കോണിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിവാഹ ചിത്രങ്ങള്‍ക്കായി കാത്തിരുന്നവര്‍ക്കു മുന്നിലേക്ക് വധുവിനെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങിയ രണ്‍വീര്‍ സിങ്ങിന്റെ വീടിന്റെ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുകയാണ്. 

ranveer

പുതിയ അതിഥിയെ വരവേല്‍ക്കാന്‍ അടിമുടി അലങ്കരിച്ചിരിക്കുകയാണ് മുംബൈയിലുള്ള രണ്‍വീര്‍ സിങ്ങിന്റെ വീട്. അനേകം ലൈറ്റുകളും പൂക്കളും കൊണ്ട് രാജകീയ പ്രൗഡിയിലാണ് വീട് അലങ്കരിച്ചിരിക്കുന്നത്. വീടിനു പുറത്തുള്ള മരങ്ങളും ഗേറ്റും മതിലുമൊക്കെ അലങ്കാര വിളക്കുകളാല്‍ നിറഞ്ഞിരിക്കുകയാണ്. 

പതിനാല്, പതിനഞ്ച് തീയതികളിലായാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. പതിനാലിന് കൊങ്കണി ആചാരപ്രകാരവും പതിനഞ്ചിന് സിന്ധ് ആചാരപ്രകാരവുമാണ് വിവാഹിതരായത്. 

ranveer

നേരത്തെ ഇരുവരും മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഷാരൂഖ് ഖാന്റെ മന്നത് പോലൊരു വീടാണ് ദീപികയുടെയും രണ്‍വീറിന്റെയും മനസ്സിലെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. 

അതിനിടെ വിവഹാശേഷം ദീപികയുടെ പ്രഭാദേവി എന്ന ഭവനത്തിലേക്കായിരിക്കും ഇരുവരും താമസമെന്നും പുറത്തു വന്നിരുന്നു. വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ഇടത്തില്‍ നിന്നും ദീപികയെ പെട്ടെന്ന് മാറ്റേണ്ടെന്ന രണ്‍വീറിന്റെ തീരുമാനമാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. 

Content Highlights: Ranveer Singh’s house is all decked up to welcome Deepika Padukone