കൊച്ചി: മാതൃഭൂമി ദി ഇന്ത്യന്‍ ലക്ഷ്വറി എക്‌സ്‌പോ 2018ല്‍ വീട് എന്ന സ്വപ്നത്തിന് സാക്ഷാത്കാരമേകാന്‍ അഞ്ച് ബില്‍ഡര്‍മാര്‍. ശോഭ, സ്‌കൈലൈന്‍, അസറ്റ്, എസ്എഫ്എസ്, കല്യാണ്‍ ഡെവലപ്പേഴ്‌സ് എന്നീ പ്രമുഖ ബില്‍ഡര്‍മാര്‍ അവരുടെ ഏറ്റവും പുതിയതും ആഡംബരവുമായ ഭവനങ്ങളുടെ മാതൃകകളാണ് എക്‌സ്‌പോയില്‍ അണിനിരത്തിയിരിക്കുന്നത്.

ശോഭ ലിമിറ്റഡ്: വൈറ്റിലയിലെ ശോഭ ഐല്‍, ചാത്യാത്ത് റോഡിലെ മറീന വണ്‍ എന്നീ പദ്ധതികളുമായാണ് ശോഭ ലിമിറ്റഡ് എക്‌സ്‌പോയില്‍ എത്തിയിരിക്കുന്നത്. വൈറ്റിലയില്‍ 4.69 ഏക്കറില്‍ മിനി ടൗണ്‍ഷിപ്പായാണ് പദ്ധതി. നാല് ടവറുകളിലായി 384 യൂണിറ്റുകളാണ് ഉള്ളത്. 1.5 കോടി മുതല്‍ മൂന്നു കോടി വരെയാണ് വില. 16.7 ഏക്കറിലുള്ള മറീന വണ്‍ പദ്ധതിയില്‍ 12 ടവറുകളാണുള്ളത്. ഇതില്‍ 1141 യൂണിറ്റുകളുമുണ്ട്. നിലവില്‍ 408 യൂണിറ്റുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. 2.3 കോടി മുതല്‍ അഞ്ചു കോടി വരെയുള്ള അപ്പാര്‍ട്ടുമെന്റുകളാണ് ഇതിലുള്ളത്.

സ്‌കൈലൈന്‍: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനു പുറകിലുള്ള 'സ്‌കൈലൈന്‍ ദ ലെജന്‍ഡ്' പദ്ധതിയുമായാണ് സ്‌കൈലൈന്റെ വരവ്. മൂന്നര കോടി മുതല്‍ നാലു കോടി വരെ വിലയുള്ള  ഫ്‌ലാറ്റുകളാണ് പ്രൊജക്ടിലുള്ളത്. യാട്ടിന്റെ ആകൃതിയിലാണ് ലെഡന്‍ഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 1.2 ഏക്കറിലുള്ള പദ്ധതിയില്‍ ഒരേക്കറോളം തുറസ്സായ സ്ഥലമാണ്. 38 ഫ്ലാറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ തൃപ്പൂണിത്തുറയില്‍ വില്ല പദ്ധതിയായ റാഞ്ചും സ്‌കൈലൈന്റേതായുണ്ട്. അമേരിക്കന്‍ സ്റ്റൈലിലുള്ള വില്ലകള്‍ക്ക് രണ്ടു മുതല്‍ നാലു കോടി വരെയാണ് വില.

my home

കല്യാണ്‍ ഡെവലപ്പേഴ്‌സ്: കായലിന് അഭിമുഖമായുള്ള ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍. തേവരയില്‍ ആരംഭിച്ചിട്ടുള്ള ഈ പദ്ധതിയുമായാണ് കല്യാണ്‍ ഡെവലപ്പേഴ്‌സ് ലക്ഷ്വറി എക്‌സ്‌പോയെ സമ്പന്നമാക്കുന്നത്. 2.56 ഏക്കറിലുള്ള പദ്ധതിയില്‍ രണ്ട് ടവറുകളിലായി 190 പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. 1.76 കോടി രൂപയാണ് വില. ലക്ഷ്വറി ടവറിലുള്ള 24 യൂണിറ്റുകള്‍ക്ക് 4.9 കോടിയാകും വില. സ്വകാര്യ ബോട്ട് ജെട്ടി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലക്ഷ്വറി ടവറിലുണ്ട്.

my home

അസറ്റ് ഹോംസ്: എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവയില്‍ തുടങ്ങി കേരളത്തിലാകമാനം പരന്നുകിടക്കുന്ന മുഴുവന്‍ പദ്ധതികളും ഉള്‍പ്പെടുത്തിയാണ് അസറ്റ് ഹോംസ് എത്തിയിരിക്കുന്നത്. വിവിധ ബജറ്റുകളില്‍ ഭവനങ്ങള്‍ സ്വന്താമാക്കാനുള്ള അവസരമാണ് അസറ്റ് ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം മുതല്‍ എട്ടു കോടി വരെയുള്ള വിവിധ പദ്ധതികളുണ്ടവര്‍ക്ക്. 2020ല്‍ അവതരിപ്പിക്കാനിരിക്കുന്ന ഇടപ്പള്ളിയിലുള്ള പദ്ധതിയിലെ അപ്പാര്‍ട്ട്മെന്റുകള്‍ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാനും അവസരമുണ്ട്. ചോറ്റാനിക്കരയില്‍ വില്ല പ്രൊജക്ടുമുണ്ട്. 1.10 കോടി മുതലുള്ള 18 വില്ലകള്‍ അടങ്ങുന്നതാണ് ഈ പ്രൊജക്ട്.

എസ്എഫ്എസ് ഹോംസ്: തിരുവനന്തപുരത്തെ എസ്എഫ്എസ് റിട്രീറ്റാണ് കമ്പനിയുടെ പുതിയ പദ്ധതി. 1.25 ഏക്കറില്‍ 45 അപ്പാര്‍ട്ട്മെന്റുകളാണ് പദ്ധതിയിലുള്ളത്. കൂടാതെ കൊച്ചിയിലും കോട്ടയത്തും മറ്റു വിവിധ പദ്ധതകളുമുണ്ട്. കോട്ടയത്തെ ട്രാങ്ക്വില്‍ പ്രൊജക്ടില്‍ സോളാര്‍ പാനലുകള്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. ഒന്നരക്കോടി മുതലാണ് പദ്ധതിയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില.

my home

Content Highlights:prominent real estate builders in mathrubhumi luxury expo