വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും പുതിയ വീട്ടിലേക്ക് താമസം മാറുന്നു?


വൈകാതെ 11-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഇവിടേക്ക് വില്യമും കേറ്റും അവരുടെ കുടുംബവും താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽടണും(ഫയൽ ചിത്രം): Photo: A.F.P

എലിസബത്ത് രാജ്ഞി നീണ്ട 95 വര്‍ഷം ബ്രിട്ടീഷ് ഭരണാധികാരിയായി നില കൊണ്ടതിന്റെ ആഘോഷപരിപാടികളിലേക്ക് കടക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിയുടെ പ്രഥമ വസതിയെങ്കിലും ആയിരത്തില്‍ പരം മുറികളുള്ള വിന്‍ഡ്‌സര്‍ കാസിലിലാണ് രാജ്ഞി കൂടുതല്‍ സമയം ചെലവഴിക്കാറ്. കൊച്ചുമകന്‍ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും അവരുടെ വിവാഹത്തിന് ശേഷം രാജ്ഞി സമ്മാനമായി നല്‍കിയതാണ് ഇപ്പോഴത്തെ അവരുടെ താമസസ്ഥലമായ കെന്‍സിങ്ടണ്‍ കൊട്ടാരം. എന്നാല്‍, ഫോര്‍ട്ട് ബെല്‍വെദ്രെയിലേക്ക് ഇവര്‍ വൈകാതെ താമസം മാറ്റുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

എഡ്‌വാര്‍ഡ് രാജകുമാരന്‍ 1929-ല്‍ വലിയ തോതില്‍ പുതുക്കി പണിതതാണ് ഈ കൊട്ടാരം. 1920 മുതല്‍ 1936 വരെ അദ്ദേഹം ഈ കൊട്ടാരത്തില്‍ താമസിച്ചു. കൊട്ടാരത്തോട് ചേര്‍ന്ന് നീന്തല്‍ക്കുളവും ടെന്നീസ് കോര്‍ട്ടും അദ്ദേഹം ഇവിടെ പണി കഴിപ്പിച്ചു.

എഡ്‌വാര്‍ഡ് രാജകുമാരനും അദ്ദേഹത്തിന്റെ അമേരിക്കന്‍ പൗരയായ ഭാര്യയും ഫോര്‍ട്ട് ബെല്‍വെദ്രെ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന്, 1955-ല്‍ എലിസബത്ത് രാജ്ഞിയുടെ ബന്ധുവായ ഗെരാല്‍ഡ് ലാസെല്‍സ് ഇവിടെ താമസത്തിന് എത്തുന്നതുവരെ ഈ കൊട്ടാരം ആളൊഴിഞ്ഞ് കിടന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം കനേഡിയന്‍ കോടീശ്വരായ ഗാലെന്‍ വെസ്റ്റണിന് ഗെരാല്‍ഡ് ഈ കൊട്ടാരം പണയത്തിന് നല്‍കി. 2021-ല്‍ മരിക്കുന്നതുവരെ ഗെരാല്‍ഡ് ഏഴു കിടപ്പുമുറികളുള്ള ഇവിടെയായിരുന്നു താമസം. വൈകാതെ 11-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഇവിടേക്ക് വില്യമും കേറ്റും അവരുടെ കുടുംബവും താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് രാജകുടുംബത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Content highlights: prince william and kate middleton may soon call this fort their new home

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented