പ്രേംനസീറിന്റെ വീട് വിൽപ്പനയ്‌ക്കെന്ന് പ്രചാരണം; സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍


ദീപു സാകേതം

വീട് കാണാൻ നിരവധിപേരാണ് വിവിധ സ്ഥലങ്ങളിൽനിന്നും ചിറയിൻകീഴിൽ എത്തുന്നത്

പ്രേംനസീറിന്റെ ചിറയൻകീഴ് കൂന്തള്ളൂരിലുള്ള വീട്‌

ചിറയിന്‍കീഴ്: മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്ക്കെന്ന് പ്രചാരണം. വീടും പറമ്പും നോക്കാനാളില്ലാത്തതിനാലാണ് ഓഹരിയായി ലഭിച്ച വീടും പുരയിടവും വില്‍ക്കാനായി ഇപ്പോഴത്തെ അവകാശികള്‍ ശ്രമിക്കുന്നതെന്നാണ് വിവരം. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷനു സമീപം കോരാണി റോഡില്‍ കാട്ടുമുറാക്കല്‍ പാലത്തിനു സമീപമാണ് പ്രേംനസീര്‍ എന്ന് പേര് പതിപ്പിച്ചിട്ടുള്ള ഇരുനില വീട് നിലകൊള്ളുന്നത്. അറുപതോളം വര്‍ഷം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടുകളൊന്നുമില്ല.

പ്രേംനസീര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 31 വര്‍ഷമാകുന്നു. പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത്. പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്. അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാണ്.

പ്രേംനസീറിന്റെ വീട് കാണാന്‍ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍നിന്നും ചിറയിന്‍കീഴില്‍ എത്തുന്നത്. സിനിമാരംഗത്തുള്ളവരും വീട് കാണാന്‍ എത്താറുണ്ട്. ചിറയിന്‍കീഴിനെ ലോകപ്രസിദ്ധമാക്കിയ മഹാപ്രതിഭയുടെ വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്. നസീറിന്റെ വീട് വില്‍പ്പനയ്ക്കെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലും സജീവമായതോടെ വില്പനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തോ സര്‍ക്കാരോ ഈ വീട് വിലയ്ക്കു വാങ്ങി സ്മാരകമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Content Highlights: film star prem nazir's home, for sale, monument, myhome

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented