ജയപ്രകാശ് പാറ്റന്റ് ലഭിച്ച അടുപ്പുമായി
കൊയിലാണ്ടി: ഒടുവില്‍ ജയപ്രകാശിന്റെ വിറകടുപ്പിനു പാറ്റന്റ് കിട്ടി. പുകശല്യമില്ലാത്ത വിറകടുപ്പുകള്‍. വിവിധയിനം ചൂളകള്‍. ജൈവമാലിന്യ സംസ്‌കരണത്തിനുള്ള ഉപാധികള്‍. ചെലവുകുറഞ്ഞ റൂംഹീറ്ററുകള്‍. ഇവയ്ക്ക് പതിറ്റാണ്ടുകളായി നടത്തിയ അന്വേഷണവും പ്രയത്‌നവും. ഇതിലൂടെ ശ്രദ്ധേയനായ ജയപ്രകാശിന്റെ ബൗദ്ധിക സ്വത്തവകാശം 20-വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണത്തിലായി. കൊയിലാണ്ടിക്കാരന്‍ ജയപ്രകാശ് രൂപകല്പന ചെയ്തു നിര്‍മിച്ച പുകയും തീയാകുന്ന അടുപ്പിനാണ് പാറ്റന്റ് ലഭിച്ചത്. ഇരുപതു വര്‍ഷത്തെ കാലാവധിക്കുശേഷം അത് പൊതുസ്വത്താകും. ഇത്തരം അടുപ്പുകള്‍ നിര്‍മിച്ചു വില്‍പ്പന നടത്താനുള്ള കുത്തകാവകാശമാണ് ഇതുമൂലം ജയപ്രകാശിന് ലഭിക്കുന്നത്.
1970-ലെ പാറ്റന്റ് നിയമപ്രകാരം ഇന്ത്യയില്‍ മറ്റൊരാള്‍ക്ക് ഇത്തരം അടുപ്പുകള്‍ നിര്‍മിച്ചു വില്‍പ്പന നടത്താന്‍ പാടില്ല. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനാണ് പാറ്റന്റ് ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും മുഴുവന്‍ ചെലവ് വഹിച്ചതും. 2008 -ല്‍ സംസ്ഥാന അവാര്‍ഡും 2012-ല്‍ രാഷ്ടപതിയില്‍നിന്ന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. കേരളത്തിലെ നൂറു സ്‌കൂളുകള്‍ക്ക് സൗജന്യമായി കമ്യൂണിറ്റി അടുപ്പുകള്‍ നിര്‍മിക്കുന്നതിന് യു.എന്‍.ഡി.പി. സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട്.
എന്‍.ഐ.എഫിനൊപ്പം കേരള സ്റ്റേറ്റ് സയന്‍സ് കൗണ്‍സില്‍, പാലക്കാട്ടെ ഐ.ആര്‍.ടി.സി., പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി, അനര്‍ട്ട്, കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കൂടാതെ തന്റെ അടുപ്പുപയോക്തക്കള്‍ക്കുംകൂടി സന്തോഷം പങ്കുവെക്കുന്നതായി ജയപ്രകാശ് മാതൃഭൂമിയോട് പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ ജയപ്രകാശ് ഒയിസ്‌ക കൊയിലാണ്ടി ചാപ്റ്ററിലും അലയന്‍സ് ക്ലബ്ബിലും അംഗമാണ്. ഭാര്യ: റാണി, മക്കള്‍: തീര്‍ഥ (എം.ബി.ബി.എസ്. അവസാനവര്‍ഷം), കാവ്യ (എല്‍എല്‍. ബി. അവസാനവര്‍ഷം).
Content Highlights: patent for firewood hearth, jayaprakash from koyilandi, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..