വീട് മോടി പിടിപ്പിക്കുന്നതില്‍ മലയാളികള്‍  മുന്‍പന്തിയിലാണ്. കാലാനുസൃതമായി വരുന്ന പുതുപുത്തന്‍ ട്രെന്‍ഡുകളും അതി നൂതനമായ ആശയങ്ങളും വീടിന്റെ അകത്തളങ്ങളില്‍ ഇടം പിടിക്കുന്നതിനെ ഒരു പ്രധാന കാരണവും മലയാളികളുടെ അഭിരുചികളില്‍ വന്നിട്ടുള്ള ഇത്തരം മാറ്റങ്ങളാണ്. വീടിന്റെ ഭംഗി കൂട്ടാനായുള്ള മലയാളിയുടെ ശ്രമങ്ങള്‍ക്ക് ഒരു സഹായമാവുകയാണ്  മാതൃഭൂമിയുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഫൈന്‍ഡ് ഹോം ഒരുക്കുന്ന ഓണ്‍ലൈന്‍ ഇന്റീരിയര്‍ ഫെസ്റ്റ്.

കേരളത്തിലങ്ങോളമുള്ള പ്രമുഖരായ ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ ഡിസൈനുകളും, വീഡിയോകളും, ഉത്പന്നങ്ങളുടെ സവിശേഷതകളും ഓണ്‍ലൈന്‍ ഫെസ്റ്റില്‍ വളരെ വിശദമായി നിങ്ങള്‍ക്ക് ലഭിക്കും.  ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തങ്ങളുടെ ബഡ്ജറ്റിനുള്ളില്‍ നില്‍ക്കുന്ന മനസ്സിനിണങ്ങിയ ഇന്റീരിയര്‍ ഡിസൈനുകള്‍ ഇന്റീരിയര്‍ ഫെസ്റ്റിലൂടെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന ഇന്റീരിയര്‍ ഡിസൈനേഴ്സുമായി ആശയ വിനിമയം നടത്താനും അവരുമായി ബന്ധപെടുവാനും ഫൈന്‍ഡ് ഹോം ഇന്റീരിയര്‍ ഫെസ്റ്റിലൂടെ അവസരമൊരുക്കിയിട്ടുണ്ട്. ഇന്റീരിയര്‍ ഉത്പന്നങ്ങളുടെ ഒരു പ്രത്യേക ശ്രേണിയും ഈ ഫെസ്റ്റിലുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ ട്രെന്‍ഡിയായ ഇന്റീരിയര്‍ ഉത്പന്നങ്ങള്‍  വീടെന്ന സ്വപനം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും. ഡിസംബര്‍ 25  വരെയാണ് ഫൈന്‍ഡ് ഹോം ഇന്റീരിയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കൂ: https://findhome.mathrubhumi.com/interiorfest2020/

Content Highlights: Online Interior fest conduct mathrubhumi findhome