ധനുഷും കുടുംബവും സുബ്രഹ്‌മണ്യം ശിവയോടൊപ്പം|photol:facebook.com/subramaniam.shiva
ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായ പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി നടന്‍ ധനുഷ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും ഭവനത്തിന് സമീപമാണ് ധനുഷിനെ സ്വപ്ന സൗധം .150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീര്‍ത്തിരിക്കുന്നത്.
മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ കഴിയുന്ന ഒരു വീട് നിര്‍മ്മിക്കുക എന്നത് ധനുഷിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഈ വീട് പൂര്‍ത്തീകരിച്ചതോടെയാണ് ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഗൃഹപ്രവേശ ചടങ്ങില്‍ നിന്നുള്ള ധനുഷിന്റെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ സംവിധായകനും ധനുഷിന്റെ ഫാന്‍സ് ക്ലബ് പ്രസിഡന്റുമായ സുബ്രഹ്‌മണ്യം ശിവയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രത്തില്‍ നീല സില്‍ക്ക് കുര്‍ത്തയും വെള്ള പൈജാമയും ധരിച്ച ധനുഷിനെ കാണാം.
തന്റെ മാതാപിതാക്കള്‍ക്ക് അദ്ദേഹം വീട് സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2021-ല്‍ ധനുഷും മുന്‍ ഭാര്യ ഐശ്വര്യയും പോയസ് ഗാര്‍ഡനിലെ പുതിയ വീടിന് വേണ്ടി പൂജ നടത്തിയിരുന്നു. രജനികാന്തും ഭാര്യ ലതയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ധനുഷിന്റെ വീട് പൂര്‍ത്തിയായിരിക്കുന്നത്. ഫോട്ടോകളില്‍, ധനുഷ് തന്റെ മാതാപിതാക്കള്‍ക്കും ശിവയ്ക്കുമൊപ്പം പോസ് ചെയ്യുന്നത് കാണാം. ധനുഷിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ശിവ പോസ്റ്റിട്ടിരിക്കുന്നത്. ഇനിയും അദ്ദേഹത്തിന് നേട്ടങ്ങളും വിജയങ്ങളുമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ആശംസ.ചിത്രത്തിനെ താഴെ കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്.
Content Highlights: Dhanush,new home, housewarming, rajanikanth, Poes Garden
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..