രാവിലെ ഉണരുമ്പോള്‍ വീടു മുഴുവന്‍ ഐസ്മൂടിയാല്‍ എന്ത് ചെയ്യും. കതകൊന്നും തുറക്കാനാകാതെ അകത്ത് പെട്ടുപോയാലോ... സിനിമയിലൊന്നുമല്ല. ന്യൂയോര്‍ക്കിലാണ് സംഭവം. ഹൂവര്‍ ബീച്ചിനരികിലുള്ള വീടുകളാണ് രണ്ട് ദിവസമായി ആഞ്ഞടിക്കുന്ന ശീതക്കാറ്റില്‍ ഈ വിധമായത്.
ഹാംബര്‍ഗിലെ എറിക് ലേക്കിന് തൊട്ടുള്ള വീടുകളിലെ ആളുകളാണ് രാവിലെ ഉണര്‍ന്നപ്പോള്‍ വീടിനെ ഐസ്മൂടിയത് കണ്ട് ഞെട്ടിയത്. വാതിലിലും ജനലിലും ഐസ് കട്ടപിടിച്ചതോടെ പലര്‍ക്കും പുറത്തിറങ്ങാനുമാകുന്നില്ല. വൈദ്യുതിയുമില്ലാതായതോടെ വീടുകള്‍ ഇരുളിലുമായി.
ആഞ്ഞടിക്കുന്ന ഗെയില്‍കൊടുംങ്കാറ്റില്‍ ലേക്ക് എറിക്കില്‍ 18 അടി ഉയരത്തില്‍ തിരമാലകളുണ്ടായതായാണ് വാര്‍ത്ത. എന്നാല്‍ തണുപ്പില്‍ ഇതും ഐസാകുകയാണ്.
ഇങ്ങനെ ഐസ്‌കോട്ടിങ് സാധാരണ ഉണ്ടാവാറുള്ളതാണെന്നും ഈ വര്‍ഷം അത് കൂടുതലാണെന്നും സ്ഥലവാസികള്‍ പറയുന്നു. ഇപ്പോള്‍ ഐസ്‌പൊതിഞ്ഞ വീടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ICE HOUSE on the shores of Hoover Beach in Hamburg NY on Lake Erie during this intense winter storm we are having right now here in Western NY. Huge almost two story waves are crashing ashore & freezing. INSANE!
— ☮︎☥☪︎✡︎✟☯︎ (@OMNIPRIESTESS) February 28, 2020
PART 2#Buffalo #BuffaloNY #WNY #LakeErie #Buffalove #Winter pic.twitter.com/sYxG2tUKja
ഐസ് വീടുകള്‍ കാണാന്‍ ആളുകള്‍ ധാരാളം എത്തുന്നത് ഹാംബര്‍ഗ് പോലീസിന് തലവേദനയായിരിക്കുകയാണ്. അവര്‍ ഒരു മുന്നറിയിപ്പും സോഷ്യല്‍മീഡിയയിലൂടെ നല്‍കിയിട്ടുണ്ട്. സ്ഥലവാസികളുടെ സ്വകാര്യതയെ മാനിക്കണമെന്നും, ഈ ഐസ് എപ്പോള്‍ വേണമെങ്കിലും ഉരുകി മാറാവുന്നവയാണെന്നും, അതുകൊണ്ട് അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
Content Highlights: New York Homes Found Covered In Ice