നെസ്റ്റ് അബൈഡിന്റെ ആംഫീബിയസ് വീടിന്റെ മാതൃക
കൊച്ചി: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകള്‍ നിര്‍മിച്ച് ശ്രദ്ധേയരായ യുവ മലയാളി എന്‍ജിനീയര്‍മാര്‍ ഫോബ്സിന്റെ ഏഷ്യയിലെ യുവപ്രതിഭകളുടെ പട്ടികയില്‍ ഇടംപിടിച്ചു. കേരളം ആസ്ഥാനമായ 'നെസ്റ്റ് അബൈഡ്' (nestabide.com) എന്ന സ്റ്റാര്‍ട്ടപ്പിന്റെ കോ-ഫൗണ്ടര്‍മാരായ നന്മ ഗിരീഷും ബെന്‍ കെ. ജോര്‍ജുമാണ് ഫോബ്സിന്റെ ഏഷ്യയിലെ '30 അണ്ടര്‍ 30' പട്ടികയില്‍ ഇടംനേടിയത്. വ്യവസായം, നിര്‍മാണം, ഊര്‍ജം എന്ന വിഭാഗത്തിലാണ് ഇത്. 28 വയസ്സാണ് ഇരുവര്‍ക്കും.
.jpg?$p=0addcd3&w=610&q=0.8)
കോട്ടയം സ്വദേശിനി നന്മയും കൊട്ടാരക്കര സ്വദേശി ബെന്നും എം.ടെക്. ബിരുദധാരികളാണ്. ഇരുവരും നിലവില്‍ നെതര്‍ലന്‍ഡ്സില്‍ പിഎച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുകയാണ്. 2019-ലാണ് 'നെസ്റ്റ് അബൈഡ്' എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്. 2021 സെപ്റ്റംബറില്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് 100 ചതുരശ്രയടിയില്‍ ആദ്യ വീടിന്റെ മാതൃക ഒരുക്കി. നിലവില്‍ മണ്‍റോത്തുരുത്ത്, കുട്ടനാട് എന്നീ പ്രളയബാധിത മേഖലകളില്‍ സംസ്ഥാനസര്‍ക്കാരിന് കീഴിലുള്ള കെ-ഡിസ്കിന് വേണ്ടി വീടുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്.
തറനിരപ്പില്‍ കോണ്‍ക്രീറ്റ് ബോക്സ് സ്ഥാപിച്ചാണ് ഇവര്‍ വീടുകള്‍ ഒരുക്കുന്നത്. കരയിലും ജലത്തിലും ഒരുപോലെ വികസിപ്പിക്കാവുന്ന 'ആംഫീബിയസ്' മാതൃകയിലാണ് ഇതിന്റെ നിര്‍മാണം. വെള്ളപ്പൊക്കം വന്നാല്‍ വീട് ഉയരും. വെള്ളം താഴുന്നതോടെ വീട് പഴയ സ്ഥിതിയിലേക്ക് താഴുകയും ചെയ്യുമെന്നതാണ് തങ്ങളുടെ വീടുകളുടെ പ്രത്യേകതയെന്ന് 'നെസ്റ്റ് അബൈഡ്' സഹ-സ്ഥാപക നന്മ ഗിരീഷ് പറഞ്ഞു. ഈ മാതൃക വന്‍തോതില്‍ വാണിജ്യവത്കരിക്കാനുള്ള ഒരുക്കത്തിലാണ് നെസ്റ്റ് അബൈഡ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..