ലൈഫിന് വേഗം പോരാ, പട്ടികജാതിവിഭാഗക്കാർക്ക് വീട് നന്നാക്കാൻ പദ്ധതി-സേഫ്


പി.കെ. മണികണ്ഠൻ

ലൈഫിന്റെ നടപടികള്‍ ഇഴയുന്നത് വിവിധ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വീടു ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നെന്നും വിമര്‍ശനമുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുനന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വര്‍ഷംതന്നെ തുടങ്ങും. പട്ടികജാതി വികസനവകുപ്പ് ഇതിനായി മാര്‍ഗരേഖയും തയ്യാറാക്കി. പുതിയ ഭവനപൂര്‍ത്തീകരണപദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി വികസനമന്ത്രി കെ. രാധാകൃഷ്ണന്‍ കഴിഞ്ഞയാഴ്ച നിയമസഭയില്‍ അറിയിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ തുടങ്ങിയ ഭവനനിര്‍മാണപദ്ധതിയായ ലൈഫില്‍ പട്ടികജാതിക്കാര്‍ക്കും പുതിയ വീടുകള്‍ നല്‍കുന്നുണ്ടെങ്കിലും അഞ്ചുവര്‍ഷമായി ഭവനപുനരുദ്ധാരണം നടക്കുന്നില്ല. പട്ടികജാതിക്കാരുടേതടക്കമുള്ള വിവിധ ഭവനപദ്ധതികള്‍ ലൈഫില്‍ ലയിപ്പിച്ചു. ലൈഫിന്റെ നടപടികള്‍ ഇഴയുന്നത് വിവിധ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വീടു ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നെന്നും വിമര്‍ശനമുണ്ട്.

സര്‍ക്കാര്‍ സഹായധനം ഉപയോഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതിവകുപ്പിന്റെ വിലയിരുത്തല്‍.

ഭൂരിഭാഗവും തേയ്ക്കാത്ത, തറയിടാത്ത, വാതിലുകളും ജനലുകളുമൊക്കെ പ്ലാസ്റ്റിക് കൊണ്ടു മറച്ച, നിലത്തു ഭക്ഷണംവെക്കുന്ന, വൃത്തിയുള്ള ശൗചാലയങ്ങളില്ലാത്ത വീടുകളായി അവശേഷിക്കുന്നു.

ഇതു പരിഹരിച്ച് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് സേഫിന്റെ ലക്ഷ്യം.

പദ്ധതിയില്‍ ഒരു കുടുംബത്തിന് രണ്ടരലക്ഷംരൂപ ലഭ്യമാക്കും. 20 വര്‍ഷംവരെ പഴക്കമുള്ളതും അപൂര്‍ണവുമായ വീടുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും.

Content Highlights: safe, new project to renovate houses of scheduled caste, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented