മുംബൈയില്‍ പുത്തന്‍ വീട് സ്വന്തമാക്കി ബിഗ്ബി


12,000 ചതുരശ്ര അടിയാണ് ഈ ഫ്‌ളാറ്റിന്റെ ആകെ വിസ്തീര്‍ണം.

അമിതാഭ് ബച്ചൻ | Photo: A.P

ബോളിവുഡ് താരങ്ങളുടെ ഇഷ്ടനഗരമാണ് മുംബൈ. ഒട്ടുമിക്ക താരങ്ങളുടെയും വസതികള്‍ മുംബൈയിലോ തൊട്ടടുത്ത നഗരപ്രദേശങ്ങളിലോ ആയിരിക്കും. അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങള്‍ വാങ്ങിയ പുതിയ വീട്ടില്‍ ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഇപ്പോഴിതാ മുംബൈയില്‍ പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുകയാണ് ബിഗ്ബി അമിതാഭ് ബച്ചന്‍. മുംബൈയിലെ ഫോര്‍ ബംഗ്ലാവ്‌സ് ഏരിയയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പാര്‍ഥെനോന്‍ ബില്‍ഡിങ്ങിലെ 31-ാമത്തെ നിലയിലാണ് ബിഗ്ബിയുടെ പുത്തന്‍ ഫ്‌ളാറ്റ്.

12,000 ചതുരശ്ര അടിയാണ് ഈ ഫ്‌ളാറ്റിന്റെ ആകെ വിസ്തീര്‍ണം. മുംബൈയിലെ ജുഹുവില്‍ സ്ഥിതി ചെയ്യുന്ന ജല്‍സ ബംഗ്ലാവിലാണ് ബച്ചനും കുടുംബവും താമസിക്കുന്നത്.

നിക്ഷേപമായിട്ടാണ് ബച്ചന്‍ ഈ ഫ്‌ളാറ്റ് വാങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതേസമയം, പുതിയ ഫ്‌ളാറ്റിന് എത്രവിലയായി എന്ന കാര്യം ബച്ചന്‍ കുടുംബം പുറത്ത് വിട്ടിട്ടില്ല. നാല് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്.

2021-ല്‍ അന്ധേരിയില്‍ 31 കോടി രൂപ മൂല്യമുള്ള ഡ്യുപ്ലെക്‌സ് ബംഗ്ലാവ് അമിതാഭ് ബച്ചന്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ താമസിക്കുന്ന ജല്‍സ ബംഗ്ലാവിന് പുറകിലായി 50 കോടി വില വരുന്ന വീട് ബച്ചന്‍ നേരത്തെ വാങ്ങിയിരുന്നു. 2013-ല്‍ ബച്ചന്‍ മറ്റൊരു വീടും ബച്ചന്‍ സ്വന്തമാക്കിയിരുന്നു. പ്രതീക്ഷ എന്നാണ് ഈ ആഡംബര ഭവനത്തിന് നല്‍കിയിരിക്കുന്ന വീട്.

അന്ധേരിയിലുള്ള ഒരു വീട് ബോളിവുഡ് താരം കൃതി സനോണിന് അമിതാഭ് ബച്ചന്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്.

Content Highlights: Amitabh Bachchan bought ne home at munmbai, Celebrity home, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented