നീതു കപൂർ
മുംബൈയിൽ പുതിയ അപ്പാർട്മെന്റ് സ്വന്തമാക്കി ബോളിവുഡ് താരം നീതു കപൂർ. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ ലോകത്ത് തിരിച്ചെത്തിയ നീതു കപൂർ ബാന്ദ്ര കുർള കോംപ്ലെക്സിലാണ് നാലുബെഡ്റൂമുകളോട് കൂടിയ ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കിയത്.
ഏകദേശം 17.4 കോടിയോളം വിലകൊടുത്താണ് നീതു കപൂർ പുതിയ ഭവനം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. 3,387 ചതുരശ്ര അടിയുടേതാണ് അപ്പാർട്മെന്റ്. ലക്ഷ്വറി സൗകര്യങ്ങളോടു കൂടിയാണ് വീട് ഒരുക്കിയിരിക്കുന്നത്.
.jpg?$p=4be66a4&&q=0.8)
വലിയ ഇൻഡോർ പൂളാണ് വീടിന്റെ പ്രധാന ആകർഷണം. ജിമ്മും ഇൻഡോർ ഗെയിമുകൾക്കുള്ള പ്രത്യേക ഇടവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ ലിവിങ് റൂം, ഡൈനിങ് റൂം, നാലോളം ബെഡ്റൂമുകൾ തുടങ്ങിയവയാണ് വീട്ടിലുള്ളത്. മൂന്ന് കാർ പാർക്കിങ് ഏരിയകളും അപ്പാർട്മെന്റിലുണ്ട്.
യോഗയും മെഡിറ്റേഷനും ചെയ്യുന്നതിനായി പ്രത്യേക ഇടവും വീട്ടിലുണ്ട്. നിലംതൊടുന്ന വിധത്തിലുള്ള ചുമർ ഗ്ലാസുകളാണ് വീടിന്റെ മറ്റൊരു പ്രത്യേകത. എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര ഹോംതിയേറ്റർ സംവിധാനവും വീട്ടിലുണ്ട്.
.jpg?$p=6988dbd&&q=0.8)
മരുമകളായ ആലിയ ഭട്ട് പുതിയ വീട് വാങ്ങി അധികമാവും മുമ്പെയാണ് നീതു കപൂറും റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുന്നത്. തന്റെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലാണ് ആലിയ വീട് സ്വന്തമാക്കിയത്. മുപ്പത്തിയേഴ് കോടി മുടക്കിയാണ് ആലിയ മുംബൈയിൽ അപ്പാർട്മെന്റ് വാങ്ങിയത്. ജുഹുവിൽ സഹോദരി ഷഹീൻ ഭട്ടിനായി മറ്റ് രണ്ട് അപ്പാർട്മെന്റുകളും ആലിയ അതേദിവസം വാങ്ങിയിരുന്നു.
Content Highlights: https://www.dnaindia.com/bollywood/report-step-inside-neetu-kapoor-new-lavish-apartment-worth-rs-174


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..