വീട് എപ്പോഴും വൃത്തിയില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ മിടുക്കന്മാരാണ് ഓരോരുത്തരും. എത്ര വൃത്തിയാക്കിയാലും പിന്നെയും പൊടി തങ്ങി  നില്‍ക്കുന്നവെന്ന പരാതി മാത്രമാകും ബാക്കിയുണ്ടാവുക. വെറുതെ വീട് വൃത്തിയാക്കിയാല്‍ മാത്രം വീടിനകത്തെ പൊടിപടലങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാനാകില്ല. വീട് വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ഒന്നു ശ്രദ്ധിച്ചു നോക്കൂ. 

ഫെതര്‍ ഡെസ്റ്റര്‍: വീടിനകത്തെ ഗ്ലാസുകളിലെയും മറ്റും പൊടി കളിയുന്നതിനായി ഫെതര്‍ ഡെസ്റ്ററാണ് സാധാരണയായി ഉപയോഗിക്കുന്നത്. വളരെ മൃദുവായതാണെങ്കിലും പേരിനോട് സൗമ്യത പുലര്‍ത്താത്ത ഒന്നാണ് ഫെതര്‍ ഡെസ്റ്റര്‍. ഫെതര്‍ ഡെസ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ പൊടികള്‍ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ, ഫെതര്‍ ഡെസ്റ്ററിനേക്കാള്‍ ഉപകാരപ്രദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് വാക്കം ക്ലീനര്‍. വാക്കം ക്ലീനറിലൂടെ ശക്തിയായി പൊടി പടലങ്ങള്‍  എല്ലായിടത്ത് നിന്നും വലിച്ചെടുക്കാന്‍ സാധിക്കും. 

feather duster
getty images

 

മുറിയിലെ എയര്‍ ഫ്രെഷ്നറുകളുടെ ഉപയോഗം: വീടിനകത്ത് സുഗന്ധപൂരിതമാക്കുന്നതിന്  എയര്‍ ഫ്രെഷ്നറുകള്‍ ഉപയോഗിക്കുന്നത്  ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍  ഇത്തരം എയര്‍ ഫ്രെഷ്നറുകള്‍  താല്‍ക്കാലിക സുഗന്ധം മാത്രമേ നല്‍കുന്നുള്ളൂ. എയര്‍ ഫ്രെഷ്നറുകളും മെഴുകുതിരികളും വീടിനകത്ത് ശുദ്ധവായു ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എയര്‍ ഫ്രെഷ്നറുകളുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഉത്തമം. 

air freshener
getty images

 

കാര്‍പ്പറ്റുകള്‍ വൃത്തിയാക്കുമ്പോള്‍: ആഴ്ചയില്‍ ഒരുപാട തവണ കാര്‍പ്പറ്റുകള്‍ വൃത്തിയാക്കുന്നത് അത് വേഗം നശിച്ച് പോകാനിടയാക്കും. വാക്കം ക്ലീനര്‍ ഉപയോഗിച്ച് കാര്‍പ്പറ്റ് വൃത്തിയാക്കുന്നതാണ് ഉത്തമം. വീട്ടില്‍ ഏറ്റവുമധികം പൊടി നിറഞ്ഞുനില്‍ക്കുന്നവയാണ് കാര്‍പ്പറ്റുകള്‍. കാര്‍പ്പറ്റുകള്‍ വൃത്തിയാക്കാത്തപക്ഷം കാര്‍പ്പറ്റില്‍ ചെറിയ ജീവികളും ബാക്ടീരിയ ഉണ്ടാവുകയും ചെയ്യും.

carpet cleaning
getty images

 

വാതിലുകളും ജനലുകളും അടച്ചിടുക: വാതിലുകളും ജനലുകളും അടച്ചിടുന്നതിലൂടെ വീടിനകത്തേക്ക് പൊടിപടലങ്ങള്‍ കയറില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പുറത്ത് നിന്ന് മാത്രമല്ല, വീടിനകത്ത് നിന്ന് തന്നെ പൊടി ഉണ്ടാകുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന്റെ പുക, പെയ്ന്റ്, ചെടികളിലെ പൂമ്പൊടി എന്നിവയില്‍ നിന്നും വീടിനകത്തേക്ക് പൊടി പടരുന്നതാണ്. ജനാലകളും വാതിലുകളും ഇടയ്ക്ക് തുറന്നിടുന്നതിലൂടെ വീടിനകത്തേക്ക് ശുദ്ധവായു ലഭിക്കും.

window
getty images

 

എയര്‍പ്യൂരിഫയറും ശൈത്യകാലവും:  വായുനലിനീകരണം എന്നത് ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രമായി ഉണ്ടാകുന്നതല്ല. അതുകൊണ്ട് തന്നെ എയര്‍ പ്യൂരിഫയറുകള്‍ ശൈത്യകാലത്ത് മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ല. വീടിനകത്ത് ശുദ്ധവായുവിന്റെ അഭാവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് മികച്ച എയര്‍ പ്യൂരിഫയറുകള്‍ വീടിനകത്ത് ഉപയോഗിക്കാവുന്നതാണ്.

 content highlight: Myths around traditional home cleaning