കൊച്ചി: വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍. വീടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ മാതൃഭൂമി 'മൈ ഹോം' സജ്ജമായി. ഹൗസ് പ്ലാനുകള്‍, വാസ്തു, നിര്‍മ്മാണവസ്തുക്കള്‍, ഇന്റീരിയര്‍ രംഗത്തെ പരിഷ്‌കാരങ്ങള്‍ എന്നിങ്ങനെ വീട് വെക്കാന്‍ ഒരുങ്ങുന്നവര്‍ക്കും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ എല്ലാ വിവരങ്ങളും മൈ ഹോം പേജില്‍ ലഭ്യമാണ്.

1

തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മാതൃഭൂമി മൈ ഹോം വെബ്സൈറ്റിന്റെ പ്രകാശനം നിര്‍വഹിച്ചു. ബഹുനില അപ്പാര്‍ട്ട്മെന്റുകളിലെ സുരക്ഷ സംബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും അസറ്റ് ഹോംസും ചേര്‍ന്ന് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു. അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍, മാതൃഭൂമി ക്ലബ്ബ് എഫ്.എം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. ജയ്ദീപ് മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് പി.കെ. ജയചന്ദ്രന്‍, ക്ലസ്റ്റര്‍ ഹെഡ് വിഷ്ണു നാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.