കൊച്ചി: വീട്ടിലെ ഇന്റീരിയര്‍ എങ്ങനെ മനോഹരമാക്കാമെന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ മാതൃഭൂമി മൈ ഹോം കണ്ടിരിക്കണം. ഇന്റീരിയറില്‍ ആവശ്യമുള്ളതെല്ലാം മൈ ഹോം ഒരുക്കുന്നുണ്ടെന്ന് കൊച്ചി സ്വദേശി രമ പറയുന്നു. കുടുംബത്തോടൊപ്പം മാതൃഭൂമി മൈ ഹോം പ്രദര്‍ശനം കാണാനെത്തിയതാണിവര്‍.

ആകര്‍ഷകമായ ഓഫറുകളോടെയാണ് പ്രമുഖ ഇന്റീരിയര്‍ ഗ്രൂപ്പുകള്‍ എത്തിയിരിക്കുന്നത്. സ്ഥലം കൂടുതല്‍ ലഭിക്കുന്ന സ്ലൈഡിങ് ഡോറുകളോടു കൂടിയ വാഡ്രോബുകളും കിച്ചന്‍ കബോഡുകളും ആവശ്യപ്പെട്ടാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്.

വാതിലുകളാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. പ്രദര്‍ശനത്തിന്റെ അസോസിയേറ്റ് പാര്‍ട്ണര്‍ ക്യൂറാസ് സ്റ്റീല്‍ ഡോര്‍സ് ഉള്‍െപ്പടെ വ്യത്യസ്തമായ വാതിലുകള്‍ അവതരിപ്പിക്കുന്നുണ്ട്. ബയോ മെട്രിക് താക്കോലുകള്‍ ആണ് മറ്റൊരു പ്രത്യേകത. ഫിംഗര്‍ പ്രിന്റുകളും നമ്പറുകളും കാര്‍ഡുകളും ഉപയോഗിച്ച് തുറക്കാവുന്ന ലോക്കുകളാണ് അവതരിപ്പിക്കുന്നത്. ഹോട്ടലുകളിലും വീടുകളിലും റിസോര്‍ട്ടുകളിലും ഇത് ഉപയോഗിക്കാം. 6,000 മുതല്‍ മുകളിലോട്ടാണ് ഇതിന്റെ വില. ഇന്‍ഫോണിക്‌സ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡാണ് ഇത് ചെയ്തുകൊടുക്കുന്നത്.

ഫ്‌ലാറ്റുകളും വില്ലകളും പരിചയപ്പെടുത്തുന്ന പതിനഞ്ചോളം ബില്‍ഡര്‍മാരാണ് പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നത്. ഭവന നിര്‍മാണ വായ്പകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ലഭിക്കും.

ആധുനികതയുടെ റൂഫുകളും കര്‍ട്ടനുകളും വീടുകള്‍ക്ക് ഒരുക്കാം

കളിമണ്ണില്‍ നിര്‍മിച്ച റൂഫിങ്ങാണ് ബട്ടര്‍ ഫ്‌ളൈ റൂഫിങ് ടൈല്‍സ് അവതരിപ്പിച്ചിരിക്കുന്നത്. പിച്ച്ഡ് റൂഫുകള്‍, നൂതന മേല്‍ക്കൂരകള്‍, ചിമ്മിനി, വെന്റിലേഷന്‍ എന്നിവ ഒരുക്കാന്‍ മോനിയര്‍ ഗ്രൂപ്പും സഹായത്തിനുണ്ട്. വിവിധ നിറങ്ങളിലും പ്രൊഫൈലുകളിലും ഉള്ള കോണ്‍ക്രീറ്റ് റൂഫ് ടൈലുകള്‍, ഇറക്കുമതി ചെയ്യപ്പെടുന്ന കളിമണ്‍ റൂഫ് ടൈലുകള്‍ എന്നിവയാണ് ഇവരുടെ പ്രത്യേകത. നൂതനവും ആധുനികവുമായ കര്‍ട്ടനുകളാണ് ഊക്കന്‍ കര്‍ട്ടന്‍സ് അവതരിപ്പിക്കുന്നത്. മൈ ഹോം പ്രദര്‍ശനത്തിന്റെ പ്രസന്റിങ് സ്‌പോണ്‍സറായ പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡ് ഇസ്വിയ ആഡംബര ഡിസൈനര്‍ സാനിറ്ററിവെയറുമായാണ് എത്തിയിരിക്കുന്നത്. പ്രീമിയം ഹോം സൊല്യൂഷന്‍ ബ്രാന്‍ഡായ സെറയുടെ സഹകരണത്തോടെയാണ് ഇസ്വിയ എത്തിയിട്ടുള്ളത്.

പോബ്‌സ് എം. സാന്‍ഡുകളെ പരിചയപ്പെടാനും മൈ ഹോം അവസരം ഒരുക്കുന്നുണ്ട്. വി. ഗാര്‍ഡിന്റെ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ കമ്പനി നല്‍കുന്നുണ്ട്.

ബജറ്റ് ഭവനങ്ങളെ കുറിച്ച് ഡോ. ഷൈന്‍ സി. ചിന്നന്‍ (സ്ട്രക്ചറല്‍ എന്‍ജിനീയര്‍) പ്രഭാഷണം നടത്തി.
 
മൈ ഹോമില്‍ തിങ്കളാഴ്ച 

സമാപന ദിവസമായ തിങ്കളാഴ്ച എല്ലാ പ്രമുഖ കമ്പനികളുടെ സ്റ്റാളുകളിലും പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. എസ്.ബി.ഐ. യാണ് ബാങ്കിങ് പാര്‍ട്ണര്‍. പ്രവേശനം സൗജന്യം.