ണിമാളികയ്ക്കു സമാനമായൊരു വീട്, ഇന്ന് അതൊരു ദുരിതാശ്വാസ ക്യാമ്പാണ്. പ്രളയദുരിതത്തില്‍പെട്ട ഒമ്പതോളം കുടുംബങ്ങളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ്.

പതിനയ്യായിരം ചതുരശ്ര അടിയുള്ള വീടാണിത്.  പ്രളയഭീതിയില്‍ വീടുവിട്ടിറങ്ങിയവര്‍ക്കായി മലപ്പുറം എംഎസ്പി സ്‌കൂളിലാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. സ്‌കൂള്‍ തുറന്നതോടെ ക്യാമ്പിലുള്ളവരെ എവിടെ പാര്‍പ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് സ്വന്തം വീട് വിട്ടുനല്‍കാമെന്ന് മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയായ മുസ്തഫ സന്നദ്ധതയറിയിച്ചത്. 

ഓരോ കുടുംബങ്ങളെയും ബാത്‌റൂം അടങ്ങിയ സൗകര്യങ്ങളോടെയാണ് താമസിപ്പിക്കുന്നത്. നാട്ടുകാരെ സേവിക്കാന്‍ ലഭിച്ച അവസരമായാണ് മുസ്തഫ ഇതിനെ കാണുന്നത്. നാട്ടുകാര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കുന്നു എന്നേയുള്ളുവെന്നും ഇത്തരത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായാല്‍ സന്തോഷമെന്നും മുസ്തഫ പറയുന്നു. 

ഒമ്പതോളം കുടുംബങ്ങളിലായി കുട്ടികളടക്കം മുപ്പത്തിമൂന്നു പേരാണ് ഇവിടെയുള്ളത്. ബാത്‌റൂമോടു കൂടിയ ഒമ്പതു ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്. മൂന്ന് അടുക്കളയും മൂന്ന് ഹാളുകളും വലിയ ഡൈനിങ് ഹാളും വീട്ടിലുണ്ട്. പുറത്തും അടുക്കളയും ബാത്‌റൂമുമുണ്ട്. മുസ്തഫയോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് താമസക്കാര്‍ പറയുന്നത്. 

Content Highlights:  Musthafa Provides Shelter To Flood Victims