തിരുവനന്തപുരം: മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക വസതിയിലേക്ക് താമസം മാറി. വഴുതക്കാട്ടുള്ള റോസ് ഹൗസ് ആണ് ഔദ്യോഗിക വസതി. സന്ദര്‍ശകരെ ഇനി റോസ് ഹൗസിലാകും കാണുകയെന്ന് മന്ത്രി അറിയിച്ചു.

റോസ് ഹൗസും തന്റെ ഭാര്യ ആര്‍.പാര്‍വതിദേവിയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ബന്ധത്തെക്കുറിച്ചും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍വതിദേവിയുടെ വല്യമ്മാവന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ 1973-ല്‍ മന്ത്രിയായിരുന്നപ്പോള്‍ റോസ് ഹൗസിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് പാര്‍വതിയും അവിടെ താമസിച്ചിരുന്നു.

പി.കെ. വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍വതിയുടെ പിതാവും കമ്മ്യൂണിസ്റ്റ് നേതാവുമായ പി.ഗോവിന്ദപ്പിള്ളയും റോസ് ഹൗസില്‍ താമസിച്ചിട്ടുണ്ട്. പി.ജി.യുടെ സഹോദരി ലക്ഷ്മിക്കുട്ടി അമ്മയുടെ ഭര്‍ത്താവാണ് പി.കെ.വി. പാര്‍വതിയുടെ കുട്ടിക്കാല കഥകളില്‍ നിറഞ്ഞുനിന്ന റോസ് ഹൗസില്‍ ഇപ്പോള്‍ തങ്ങളും താമസം തുടങ്ങിയതായും മന്ത്രി കുറിച്ചു.

Content highlights: minister sivankutty got new offcial house rose house