തൃശ്ശൂര്‍: സ്വപ്‌നസമാനമായ വീട് നിര്‍മിക്കാന്‍ മികച്ച നിര്‍ദേശങ്ങളുമായി മാതൃഭൂമി ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ബില്‍ഡര്‍ എക്‌സ്‌പോ 'മൈ ഹോം' തൃശ്ശൂര്‍ തേക്കിന്‍കാട് പൂരം പ്രദര്‍ശനനഗരിയില്‍ തുടങ്ങി. പ്രദര്‍ശനം നടി അനുമോള്‍ ഉദ്ഘാടനം ചെയ്തു. വീടുവെയ്ക്കുകയെന്നത് ഓരോരുത്തരുടെയും വലിയ സ്വപ്‌നമാണ്. ജീവിതകാലത്തെ അധ്വാനമാണ് വീടിനുവേണ്ടി നിക്ഷേപിക്കുന്നത്. അത് ശരിയായ രീതിയില്‍ നിക്ഷേപിക്കാന്‍ മാതൃഭൂമിയുടെ 'മൈ ഹോം' പ്രദര്‍ശനം സഹായിക്കുമെന്ന് അനുമോള്‍ പറഞ്ഞു.

ചടങ്ങില്‍ മാതൃഭൂമി തൃശ്ശൂര്‍ യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ അധ്യക്ഷനായി. ഇസ്വിയ ഡെപ്യൂട്ടി മാനേജര്‍ ഷെര്‍ജിന്‍ അഗസ്റ്റിന്‍, ട്രാക്കോ കേബിള്‍സ് എം.ഡി. സന്തോഷ് തോമസ് കോശി, സെല്‍സര്‍ പോളിമേഴ്‌സ് മാനേജിങ് പാര്‍ട്ട്ണര്‍ ടോണി പി. ജോണ്‍, എസ്.ബി.ഐ. തൃശ്ശൂര്‍ റീജണല്‍ മാനേജര്‍ കെ. കൈലാസ് പെരുമാള്‍, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ.ജി. മുകുന്ദന്‍, ക്ലസ്റ്റര്‍ ഹെഡ് വിഷ്ണു നാഗപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

പ്രീമിയം ഹോം സൊല്യൂഷന്‍ ബ്രാന്‍ഡായ സെറ ഇന്ത്യയില്‍ അവതരിപ്പിച്ച ആഡംബര ഇറ്റാലിയന്‍ ഡിസൈനര്‍ സാനിറ്ററി വെയറായ 'ഇസ്വിയ' മൈ ഹോം വേദിയിലെ ആകര്‍ഷണമാണ്. നിര്‍മാതാക്കളുടെയും ഉപഭോക്താക്കളുടെയും ആവശ്യപ്രകാരമാണ് ആഡംബരശ്രേണിയിലുള്ള സാനിറ്ററി വെയര്‍ സെറ അവതരിപ്പിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ സ്റ്റാളില്‍ വീട് വയറിങ്ങിന് ആവശ്യമായ ഗുണനിലവാരമുള്ള കേബിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റൂഫിങ്ങിന് ഇണങ്ങിയ വിവിധ നിറങ്ങളിലുള്ള 100 ശതമാനം ഫുഡ് ഗ്രേഡ് എച്ച്.ഡി.പി.ഇ. വാട്ടര്‍ ടാങ്കുകളുമായി സെല്‍സര്‍ പോളിമേഴ്‌സും മൈ ഹോമിലുണ്ട്. മൂന്നുപാളികളുള്ള വാട്ടര്‍ടാങ്കിന് പായല്‍ പിടിക്കില്ലെന്നതാണ് പ്രത്യേകത. കൂടാതെ ഗ്യാസ് സിലിന്‍ഡര്‍ അപകടങ്ങളില്‍നിന്ന് വീട്ടമ്മമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗ്യാസ് സേഫ്റ്റി ഉപകരണം 1,000 രൂപക്കും ലഭിക്കും.

പ്രമുഖ ബില്‍ഡര്‍മാരുടെ 24 സ്റ്റാളുകളാണ് മൈ ഹോമില്‍ അണിനിരത്തിയിട്ടുള്ളത്. വില്ലകള്‍, ഫ്‌ളാറ്റുകള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാനും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബില്‍ഡര്‍മാരുടെ ഈ സ്റ്റാളുകള്‍ ഉപകരിക്കും. ഹൗസിങ് ലോണുകളെക്കുറിച്ചറിയാനായി ബാങ്കുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കളകളെ പരിചയപ്പെടുത്തുന്ന അഞ്ചോളം സ്റ്റാളുകളുണ്ട്. വജ്രം പതിച്ചതും ത്രീഡിയുമായ വാള്‍ പേപ്പറുകള്‍, വാള്‍ പെയിന്റിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ്, ലിവിങ് റൂം, അടുക്കള, കിടപ്പുമുറി എന്നിവക്കുള്ള കസ്റ്റമൈസ്ഡ് ഡിസൈനിങ് എന്നിവയ്ക്കും പ്രത്യേക സ്റ്റാളുകളുണ്ട്. വീടുകളിലും ഫ്‌ളാറ്റുകളിലും ഒരുപോലെ ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജന സംവിധാനവും പരിചയപ്പെടുത്തുന്നു. ചെലവുകുറഞ്ഞ രീതിയാണിത്.
 
മൈ ഹോമില്‍ ഇന്ന്

ശനിയാഴ്ച വൈകീട്ട് ആറിന് ഹോം ലോണിനെക്കുറിച്ചുള്ള സെമിനാറില്‍ എസ്.ബി.ഐ. ഗുരുവായൂര്‍ റീജണല്‍ മാനേജര്‍ പി.കെ. പദ്മജന്‍ ക്ലാസെടുക്കും.