കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മൈ ഹോം എക്സ്പോ യിലെ സ്റ്റാളുകളിലൊന്ന്
കൊച്ചി: മാതൃഭൂമി മൈ ഹോം ബില്‍ഡര്‍ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ എക്സ്‌പോയ്ക്ക് തിങ്കളാഴ്ച കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപനമാകും. ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ട എഴുപതോളം സ്റ്റാളുകളാണ് മേളയിലുള്ളത്. വീട് നിര്‍മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും പുതിയത് വാങ്ങുന്നതിനുമുള്ള അവസരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ തരം നിര്‍മാണ രീതികള്‍, വായ്പകള്‍, ബജറ്റ് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മേളയില്‍ ഉത്തരം ലഭിക്കും. ജിയോ റൂഫാണ് ടൈറ്റില്‍ സ്പോണ്‍സര്‍. കെ.എസ്.എഫ്.ഇ.യാണ് കോ-സ്പോണ്‍സര്‍. ക്യൂറാസ് ഡോര്‍സ് അസോസിയേറ്റ് സ്പോണ്‍സര്‍.
വെള്ളം കാത്തുവെയ്ക്കാം
വെള്ളത്തിന്റെ അമിതോപയോഗം തടയാനും വെള്ളം കാത്തുവെയ്ക്കാനും ഐറിസ് ലോവെയിറ്റ് ടാപ്പില്‍ പിടിപ്പിക്കാം. ഇത് 60 ശതമാനം ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കും. വീടിന്റെ പൂര്‍ണത വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നിലവാരമില്ലാത്ത മണലും സിമന്റും അതിന് കാരണമാണ്. അതിന് പരിഹാരമാണ് പ്രകൃതിദത്ത ജിപ്‌സം ഉപയോഗിച്ചുകൊണ്ടുള്ള പ്ലാസ്റ്ററിങ്. മേളയില്‍ ഇതിനായി അറ്റ്‌മോസ് ഡിസൈന്‍ ഹാള്‍ ഒരുങ്ങിയിട്ടുണ്ട്. വീടുകളുടെ പുതിയ നിര്‍മാണ രീതികള്‍ പരിചയപ്പെടുത്തുന്ന സ്പെക്ട്ര വെങ്ക്‌ചേഴ്‌സും മേളയിലുണ്ട്.
സാനിറ്ററിവെയര്‍ വാങ്ങാം
ഉന്നത നിലവാരത്തിലുള്ള സാനിറ്ററിവെയര്‍ സ്വന്തമാക്കാന്‍ മേളയില്‍ അവസരമുണ്ട്. ക്ലോസറ്റ്, വാഷ്‌ബേസിന്‍, ക്രോം പ്ലേറ്റഡ് ബ്രാസ് പൈപ്പ് ഫിറ്റിങ്ങുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരം ക്യുസാന്‍ സാനിറ്ററിവെയേഴ്‌സ് ഒരുക്കിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കുന്ന ഈടുള്ള യു.പി.വി.സി. ജനലുകളും വാതിലുകളും മേളയില്‍ സോഫ്റ്റ് ലൈന്‍ ഒരുക്കിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണം എളുപ്പത്തില്‍
മാലിന്യ സംസ്‌കരണം എളുപ്പമാക്കേണ്ടേ? ഇതിനായി ഹരിത ബയോ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം മേളയിലുണ്ട്. ഈ റിങ് കമ്പോസ്റ്റ് വീട്ടില്‍ വന്ന് സെറ്റ് ചെയ്തു തരികയും ചെയ്യും. ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ സകല ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള സേവനങ്ങളുമായി ജി.ടി.എസ്. സ്‌ക്വയര്‍ മേളയിലുണ്ട്.
സെമിനാര്‍ ഇന്ന്
ഹോം ലോണ്‍സ് എന്ന വിഷയത്തില്‍ കെ.എസ്.എഫ്.ഇ. റീജണല്‍ ഓഫീസ് സീനിയര്‍ മാനേജര്‍ പി.ആര്‍. ബൈജു നയിക്കുന്ന സെമിനാര്‍ തിങ്കളാഴ്ച 4.30-ന് നടക്കും.
Content Highlights: Mathrubhumi My Home Interior Exterior Expo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..