മാതൃഭൂമിയുടെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ബില്‍ഡിങ് എക്‌സ്പോ 'മൈ ഹോം' കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിച്ചു. വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്നതാണ് പ്രദര്‍ശനം. വെള്ളിയാഴ്ച ചലച്ചിത്ര നടി നിമിഷ സജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ ബില്‍ഡേഴ്സിന്റെയും കെട്ടിട നിര്‍മാണ സാമഗ്രികള്‍, നവീന നിര്‍മാണ സങ്കേതങ്ങള്‍, വാസ്തുശൈലികള്‍, ഗാര്‍ഹികാനുബന്ധ നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെയെല്ലാം വിവിധ സ്റ്റാളുകളുണ്ട്. വാസ്തു സങ്കേതങ്ങളെക്കുറിച്ചുള്ള ശില്പശാലകളും മേളയിലുണ്ട്.

സംസ്ഥാനത്തെ പ്രമുഖ ബില്‍ഡര്‍മാരുടെ സ്റ്റാളുകളാണ് പ്രധാന ആകര്‍ഷണം. എഴുപതോളം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. മലയാളികളുടെ മാറുന്ന ഇഷ്ടങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ മൈ ഹോമില്‍ നൂതന ആശയങ്ങളും സേവനങ്ങളും ലഭിക്കും. വീടെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ കൂട്ടായി മൈ ഹോം പ്രദര്‍ശനം കാണികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്.

ഇന്ത്യന്‍ സാനിറ്ററി വിപണന രംഗത്തെ പ്രമുഖരായ സെറ സാനിറ്ററിവെയര്‍ ഫോസ്റ്റ്സ്, ടൈല്‍സ് എന്നിവയിലൂടെ ഉപഭോക്താക്കളുടെ ഇടയില്‍ സജീവ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അതിന്റെ കൂടെത്തന്നെ പ്രീമിയം വിപണി ഉറപ്പാക്കി സെനറ്റര്‍ അവതരിപ്പിക്കുകയാണ്. സെനറ്ററാണ് മൈ ഹോമിന്റെ മുഖ്യ പ്രായോജകര്‍. ക്യുറാസ് ഡോര്‍സ് പവര്‍ ബൈ സ്‌പോണ്‍സറും മലബാര്‍ സിമന്റ്സ് സ്ട്രെങ്ത് പാര്‍ട്ണറും ഓസറ്റ് അസോസിയേറ്റ് സ്‌പോണ്‍സറുമാണ്.

മലബാര്‍ സിമന്റ് എന്ന കരുത്ത്

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവും കോട്ടപ്പുറം പാലവും തുടങ്ങി മലബാര്‍ സിമന്റിന്റെ കരുത്തിന്റെ കഥ നീണ്ടതാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകും വിധമാണ് സിമന്റിന്റെ നിര്‍മാണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. മികച്ച നിലവാരമുള്ള സിമന്റ് വീട് എന്ന സ്വപ്നത്തിന്റെ അടിസ്ഥാന ഘടകമാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും അവരില്‍നിന്ന് ലഭ്യമാകും. നിര്‍മാണ മേഖലയുടെ കരുത്തായി പ്രളയത്തില്‍ തളര്‍ന്ന കേരളത്തിന്റെ പുനഃസൃഷ്ടിക്ക് കരുതലായി മലബാര്‍ സിമന്റ് മൈ ഹോമിന്റെ സ്റ്റാളിലുണ്ട്.

വഴികാട്ടിയായി മൈ ഹോമിലെ ബില്‍ഡര്‍മാര്‍

കൊച്ചിയിലെ പ്രമുഖ ബില്‍ഡര്‍മാര്‍ സന്ദര്‍ശകര്‍ക്ക് നിരവധി ഓഫറുകളാണ് മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലുടനീളം നിരവധി പ്രോജക്ടുകളുള്ള ഒട്ടേറെ ബില്‍ഡേഴ്സ് അണിനിരക്കുന്നത് മൈഹോമിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. അസറ്റ് ഹോംസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് , വര്‍മ ഹോംസ്, തുളസി ഡെവലപ്പേഴ്സ്, എം.പി.എസ്. ബില്‍ഡേഴ്സ്, സൗപര്‍ണിക ബില്‍ഡേഴ്സ്, മെലന്‍വുഡ് ഹോംസ്, ബിദാനി ബില്‍ഡേഴ്സ്, വാസ്തുവിഹാര്‍, ഇന്‍ഹൗസ്, അള്‍ട്ടിമ ബില്‍ഡേഴ്സ്, ഒലീവ് ബില്‍ഡേഴ്സ്, ഗ്രാന്റ് ഹോംസ്, ജ്യുവല്‍ ഹോംസ് എന്നിവര്‍ മൈ ഹോമിന് മോടി കൂട്ടുന്നു.

സൂപ്പര്‍ കിച്ചണ്‍ തയ്യാറാക്കാം

മൈ ഹോമില്‍ അണിയിച്ചൊരുക്കിയ ആധുനിക അടുക്കള ഏവരുടെയും കണ്ണഞ്ചിപ്പിക്കും. വീട്ടമ്മമാരെയും ന്യൂജെന്‍ ഇഷ്ടങ്ങളെയും ഇത് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു. വര്‍ഫിള്‍ കുഷെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്ത ഡിസൈനര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് വര്‍ഫിള്‍ കുഷെയുടെ അടുക്കളകള്‍ ഒരുങ്ങുന്നത്. ആറു മാസം കൂടുമ്പോള്‍ നല്‍കുന്ന സൗജന്യ സേവനവും 10 വര്‍ഷം ഗാരന്റിയും വര്‍ഫിള്‍ കുഷെയുടെ പ്രത്യേകതയായി എടുത്തു പറയാം. കഥ പോലെ ഒരു ആശയം നല്‍കിയാല്‍ അത്തരത്തിലും അടുക്കളയൊരുക്കാന്‍ അവര്‍ തയ്യാറാണ്. വീട്ടില്‍ മാത്രമല്ല എവിടെയും ഡിസൈനര്‍ അടുക്കള മനോഹരമായി ഒരുക്കിത്തരാന്‍ വര്‍ഫിള്‍ കുഷെ തയ്യാറാണ്. അടുക്കളയാണ് ഏറ്റവും മനോഹരമായ ഇടമെന്ന് അവര്‍ തെളിയിച്ചു തരുന്നു.

കൂടാതെ സിസൈനര്‍സ് ഡെകോറിന്റെ ഇന്റീരിയറില്‍ അടുക്കള മാത്രമല്ല വീടു മുഴുവന്‍ അണിയിച്ചൊരുക്കാനാവും. അടുക്കളയിലേക്കുള്ള എല്ലാ ഉപകരണങ്ങളും അവര്‍ തയ്യാറാക്കിത്തരും. വീടിനു തികഞ്ഞ ഡിസൈനര്‍ ഭംഗി നല്‍കുകയാണ് അവരുടെ ലക്ഷ്യം. കിച്ചണ്‍ യൂണിറ്റ്, ആര്‍ട്ടിക്രാഫ്റ്റ്, വുഡന്‍ ഫ്‌ളോറിങ്, വിവിധ തരം ഫര്‍ണിച്ചറുകള്‍, മാട്രസ് എന്നിവയും വിവിധ ശേഖരവും അവരുടെ പക്കലുണ്ട്. ബോഷ്, സിഗ്മ, സീമെന്‍സ്, ഹെറ്റിച്ച് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ഡിസൈനര്‍ ഡെകോറിന്റെ മറ്റ് പ്രത്യേകത. മറൈന്‍ ക്ലേയില്‍ തീര്‍ത്ത ഉത്പന്നങ്ങളും മേന്മയും എടുത്തു പറയേണ്ടതാണ്. സൂപ്പര്‍ അടുക്കളയൊരുക്കാന്‍ തയ്യാറാണെങ്കില്‍ മൈ ഹോമില്‍ എല്ലാം ലഭ്യമാണ്. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. ഫുഡ്കോര്‍ട്ടും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച സമാപിക്കും.

Content Highlights: mathrubhumi my home expo in kochi