കൊച്ചി: മാതൃഭൂമി ഇന്റീരിയര്‍ എക്സ്സ്റ്റീരിയര്‍ ബില്‍ഡര്‍ എക്‌സ്‌പോ 'മൈ ഹോം' കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍  പ്രശസ്ത സിനിമാതാരം രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 

ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം മുന്‍നിര ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. എഴുപതോളം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. 

വീടുനിര്‍മാണത്തിനും പുതുക്കിപ്പണിയുന്നതിനും പുതിയത് വാങ്ങാനും ഉള്ള അവസരമാണിവിടെയുള്ളത്. ഒട്ടുമിക്ക സ്ഥാപനങ്ങളും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.

വിവിധതരം ഗൃഹനിര്‍മാണ രീതികള്‍, നിര്‍മാണത്തിന് സഹായിക്കുന്ന വായ്പകള്‍, ബജറ്റ് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്കെ ല്ലാമുള്ള ഉത്തരമാണ് 'മൈ ഹോം', ഭവനനിര്‍മാണ വായ്യ നല്‍കുന്ന സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാകുന്നുണ്ട്. പലിശ നിരക്കുകള്‍ താരതമ്യംചെയ്യാനും യോജിച്ചവ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും.

ലോകോത്തര ഇറ്റാലിയന്‍ സാനിറ്ററി ലക്ഷ്വറി ബ്രാന്‍ഡായ ഇസ്‌വിയ ആണ്  മൈ ഹോമിന്റെ മുഖ്യപ്രായോജകര്‍, പ്രമുഖ സാനിറ്ററി ബ്രാന്റ് ആയ സെറയാണ് ഇസ് വിയയുടെ ഇന്ത്യയിലെ വിതരണക്കാര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് പാര്‍ട്ണറും ക്യൂറാസ് സ്റ്റീല്‍ഡോര്‍സ് അസോസിയേറ്റ് സ്‌പോണ്‍സറുമാണ്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് എസ്‌കലേറ്റര്‍ എന്നിവയും മേളയിലുണ്ട്.  സാധാരണ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലിഫ്റ്റിനേക്കാള്‍ മിതമായ നിരക്കിലാണ് സോളാര്‍ ലിഫ്റ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 

myhome expo

4500 രൂപയ്ക്ക് പത്ത് വര്‍ഷത്തെ വാറന്റിയോടു കൂടി ഒസൈറ്റ് കമ്പനിയുടെ ആധുനിക ഡിസൈനുകളിലുള്ള ബാത്ത്‌റും ഫിറ്റിങ്ങ്‌സുകള്‍ മൈഹോമില്‍ ലഭ്യമാണ്. ഇന്ത്യയിലാദ്യമായി ഫുഡ് എച്ച്.ഡി.പി.ഇ മെറ്റീരിയല്‍ കൊണ്ടുണ്ടാക്കിയ വിവിധ തരം ക്യാപ്‌സൂള്‍ വാട്ടര്‍ ടാങ്കുകള്‍ പരിചയപ്പെടാനുള്ള അവസരവും ഉണ്ട്.  ഇതിനു പുറമെ ഫര്‍ണിച്ചര്‍ മാട്രസ്, കസേര,അലമാര തുടങ്ങിയവയുടെ  സ്റ്റാളുകളും ഉണ്ട്. നൂതന സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ഈടുറ്റ പ്ലാസ്റ്റിക് ബാത്ത്‌റൂം ഫിറ്റിങ്‌സുകളും  മേളയിലെ പ്രത്യേകതയാണ്.  ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാത്ത പരാതിയ്ക്ക് ഇടനല്‍കാത്തതാണ് ഇത്തരം ഉത്പന്നങ്ങള്‍. ഇവയ്ക്ക് ഗ്യാരന്റിയും നല്‍കുന്നുണ്ട്. 

പരാതിക്കിട നല്‍കാത്ത രീതിയിലുള്ളവയാണ് ഇത്തരം ഉത്പന്നങ്ങള്‍. ഇവയ്ക്ക് ഗാരന്റിയും നല്‍കുന്നുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ടാക്കോ കേബിള്‍സ് വീട് വയറിങ്ങിന് ആവശ്യമായ ഉന്നത ഗുണനിലവാരമുള്ള വയറിങ് കേബിളുകള്‍ മേളയില്‍ പ്രദര്‍ ശിപ്പിക്കുന്നുണ്ട്. സോളാര്‍ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. 

ആറ്റുമണലിന്റെ അതേ ആകൃതിയിലും അതിനേക്കാള്‍ മികച്ച ഗുണനിലവാരമുള്ള എംസാന്‍ഡിന്റെ സ്റ്റാള്‍ മേളയില്‍ മറ്റൊരു പ്രത്യേകത യാണ്.വീടിന്റെ നൂതനമായ പ്ലാനുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന സൗകര്യം ഒരുക്കുന്ന സ്റ്റാളുകളും മേളയിലുണ്ട്. 

ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റു കളുടെയും ഫ്‌ലാറ്റുകളുടെയും മികച്ച ഓഫറുമായി പ്രമുഖ ബില്‍ഡര്‍മാര്‍ മൈഫോമില്‍ വാസ്തു, ബജറ്റ് ഹോം തുടങ്ങിയ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ മേളയുടെ പ്രത്യേകതയാണ്.

രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. ഫുഡ് കോര്‍ട്ടും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.